• HOME
 • »
 • NEWS
 • »
 • film
 • »
 • Malik| നാട് കാക്കുന്ന സുലൈമാൻ മാലിക്; ഫഹദ് ഫാസിൽ ചിത്രം ആമസോൺ പ്രൈമിൽ റിലീസായി

Malik| നാട് കാക്കുന്ന സുലൈമാൻ മാലിക്; ഫഹദ് ഫാസിൽ ചിത്രം ആമസോൺ പ്രൈമിൽ റിലീസായി

27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്.

മാലിക് സിനിമ പോസ്റ്റർ

മാലിക് സിനിമ പോസ്റ്റർ

 • Share this:
  ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ കൂട്ടുകെട്ട് ഒന്നിക്കുന്ന 'മാലിക്' ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി. തിറിലീസിന് പദ്ധതി ഇട്ടിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം  ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

  'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്.

  ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ ഡ്രാമയാണ് 'മാലിക്'. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നായകന്റെ 30 വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് സൂചന. മഹേഷ് നാരായണൻ തന്നെയാണ് 'മാലിക്' എഡിറ്റർ. ചിത്രം വേൾഡ്-വൈഡ് റിലീസാണ്.  ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

  സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

  ഈ ചിത്രത്തിന്റേതായി പുറത്തു വന്ന ഫഹദിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ഒരു തടികസേരയിൽ ചിന്താമഗ്നനായി ഇരിക്കുന്ന നായകനായിരുന്നു അതിൽ. വെള്ള ഷർട്ട് അണിഞ്ഞ ഫഹദിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോൺ കാണാം. ഈ കഥാപാത്രത്തിന്റെ ലുക്കിന് പ്രാധാന്യം കൽപ്പിക്കുന്ന നീളൻ താടിയും കൂടി ചേർന്നാൽ ഫഹദിന്റെ മറ്റൊരു തകർപ്പൻ പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന കഥാപാത്രത്തിന്റെ ഏകദേശ രൂപം പിടികിട്ടും.

  Also read- പൃഥിരാജിന്റ മോഹൻലാൽ ചിത്രം തെലങ്കനായിലേക്ക്; സീരിയലിന് കൊടുത്ത സൗകര്യം പോലും സിനിമക്ക് നൽകിയില്ലെന്ന് ഫെഫ്ക

  ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് മുതൽ ഈ മാസമാദ്യം വന്ന ട്രെയിലറിന് വരെ വലിയ സ്വീകരണമാണ് ലഭിച്ചത്. രണ്ടു ദിവസം മുൻപ് ചിത്രത്തിലെ ഒരു ഗാനരംഗവും യൂട്യൂബിൽ പുറത്തിറങ്ങിയിരുന്നു.

  സി യു സൂൺ, ഇരുൾ, ജോജി എന്നിവയ്ക്ക് ശേഷം ഒ ടി ടി പ്ലാറ്റുഫോമുകളിലൂടെ പ്രദർശനത്തിനെത്തുന്ന ഫഹദ് ഫാസിലിന്റെ നാലാം സിനിമയാണ് മാലിക്. ഇതിൽ സി യു സൂണും ജോജിയും ആമസോൺ പ്രൈം റിലീസ് ആയിരുന്നുവെങ്കിൽ ഇരുൾ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ആയത്.
  Published by:Naveen
  First published: