ഇന്റർഫേസ് /വാർത്ത /Film / Fahadh Faasil| ഫഹദ് ഫാസിൽ-മഹഷ് നാരായണൻ ചിത്രം സി യൂ സൂൺ; സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈമിൽ

Fahadh Faasil| ഫഹദ് ഫാസിൽ-മഹഷ് നാരായണൻ ചിത്രം സി യൂ സൂൺ; സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈമിൽ

C U Soon

C U Soon

ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്.

  • Share this:

സൂഫിയും സുജാതയ്ക്കും ശേഷം വീണ്ടുമൊരു മലയാളം ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 1 ന് ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്.

ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും സീ യു സൂണിനുണ്ട്. കൂടാതെ പൂർണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.


ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ഫഹദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങും.

27 കോടി മുതല്‍ മുടക്കിൽ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്ക്' ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന 'സീ യു സൂണ്‍' വരുന്നത്.

ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്.

First published:

Tags: Amazon Prime, Fahadh Faasil, Mahesh Narayanan, See You Soon movie