പ്രണയദിനത്തിൽ ട്രാൻസ് എത്തില്ല; പുതിയ തീയതി അറിയിച്ച് ഫഹദ് ഫാസിൽ

ഒരു കട്ടുപോലുമില്ലാതെ ട്രാൻസിന് ക്ലീയർ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഫഹദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: February 11, 2020, 9:36 PM IST
പ്രണയദിനത്തിൽ ട്രാൻസ് എത്തില്ല; പുതിയ തീയതി അറിയിച്ച് ഫഹദ് ഫാസിൽ
ട്രാൻസ്
  • Share this:
ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തിലെത്തുന്ന ട്രാൻസ് പ്രണയ ദിനത്തിൽ റിലീസ് ചെയ്യില്ല. ഫേസ്ബുക്ക് പേജിൽ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ മാസം 20 ആണ് പുതുക്കിയ തീയതി.

also read :ഇന്ദ്രൻസും മണികണ്ഠൻ ആചാരിയും ഒന്നിക്കുന്ന 'അനാൻ' ടീസർ വൻഹിറ്റ്

സെൻസർ ബോർഡിന്റെ പ്രശ്നങ്ങളെ തുടർന്നാണ് റിലീസ് തീയതി മാറ്റേണ്ടി വന്നത്. ചിത്രത്തിലെ 17 മിനിട്ട് ദൈർഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കരിക്കാൻ സംവിധായകൻ അൻവർ റഷീദ് തയ്യാറായില്ല.

തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഒരു കട്ടുപോലുമില്ലാതെ ട്രാൻസിന് ക്ലീയർ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഫഹദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാൻസ്.
First published: February 11, 2020, 9:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading