ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും; 'ഇരുൾ' ചിത്രീകരണമാരംഭിച്ചു

Fahadh Faasil and Darshana Rajendran in Irul | കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരണം

News18 Malayalam | news18-malayalam
Updated: September 17, 2020, 7:34 AM IST
ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും; 'ഇരുൾ' ചിത്രീകരണമാരംഭിച്ചു
ഇരുൾ
  • Share this:
'സീ യു സൂൺ' സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടുമൊന്നിക്കുന്നു. 'ഇരുൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു. ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളാവുന്നു.

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരണം. അഭിനേതാക്കൾക്കൊപ്പം കോവിഡ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രം ലൊക്കേഷനിൽ നിന്നും പുറത്തു വിട്ടിരിക്കുകയാണ്.



സംവിധാനം: നസീഫ് യൂസഫ് ഇസുദ്ധീന്, ക്യാമറ: ജോമോൻ ടി. ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ. നിർമ്മാണം: ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്.

പൂർണ്ണമായും ഇൻഡോർ ഷൂട്ടിങ്ങിൽ പൂർത്തീകരിച്ച ചിത്രമാണ് 'സീ യൂ സൂൺ'. ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ അയവു വന്ന ശേഷം മലയാളത്തിൽ ചിത്രീകരിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ഇത്. 'ടേക് ഓഫിന്‌' ശേഷം ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാള ചിത്രമാണിത്. ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിലുണ്ട്.
Published by: meera
First published: September 17, 2020, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading