സംവിധായകൻ മാരി സെൽവരാജ് (Mari Selvaraj) തന്റെ അടുത്ത ചിത്രമായ മാമന്നന് (Maamannan) വേണ്ടി വൻ താരനിരയെ അണിനിരത്തുന്നു. ഫഹദ് ഫാസിൽ (Fahadh Faasil), വടിവേലു (Vadivelu), ഉദയനിധി സ്റ്റാലിൻ (Udayanidhi Stalin), കീർത്തി സുരേഷ് (Keerthy Suresh) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാൻ (A.R. Rahman) ചിത്രത്തിന് സംഗീതം നൽകും. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കും. സെൽവ ആർ.കെ. എഡിറ്ററായും ദിലീപ് സുബ്ബരായനും സാൻഡി മാസ്റ്ററുമാണ് യഥാക്രമം ആക്ഷൻ, ഡാൻസ് കൊറിയോഗ്രഫി ചെയ്യുക.
പ്രൊജക്ടിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല.
ധനുഷ് നായകനായ കർണനാണ് മാരി സെൽവരാജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാതിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തിന് കഴിഞ്ഞ വർഷം ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് -19 നിയന്ത്രണങ്ങളും തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയുടെ പരിധിയും ഉണ്ടായിരുന്നിട്ടും, ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി.
ധ്രുവ് വിക്രം നായകനാകുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയുടെ ഒരുക്കത്തിലാണ് മാരി സെൽവരാജ്. സംവിധായകൻ പാ രഞ്ജിത്താണ് ഇത് നിർമ്മിക്കുന്നത്.
ഫഹദ് ഫാസിൽ തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം വിക്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കി. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ കമൽഹാസനും വിജയ് സേതുപതിക്കുമൊപ്പം ഫഹദ് സ്‌ക്രീനിലെത്തും.
2020ൽ 'സൈക്കോ' എന്ന ചിത്രത്തിലാണ് ഉദയനിധി അവസാനമായി അഭിനയിച്ചത്, കീർത്തിയുടെ അവസാന പ്രോജക്റ്റ് ഗുഡ് ലക്ക് സഖി ആയിരുന്നു. സർക്കാർ വാരി പാട, സാനി കയ്യിദ്ധം തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് കീർത്തി.
Summary: Fahadh Faasil and Keerthy Suresh have been roped in to play key roles in the movie Maamannan directed by Mari Selvarajഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്‌പോർട്‌സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.