• HOME
  • »
  • NEWS
  • »
  • film
  • »
  • ഫഹദും പാർവതിയും വീണ്ടും?

ഫഹദും പാർവതിയും വീണ്ടും?

Fahadh Faasil and Parvathy Thiruvothu to unite again for another movie? | ടേക്കോഫിന് ശേഷം ഫഹദ് ഫാസിലും പാർവതിയും വീണ്ടും ഒന്നിക്കുന്നു

ഫഹദ് ഫാസിൽ, പാർവതി

ഫഹദ് ഫാസിൽ, പാർവതി

  • Last Updated :
  • Share this:
    ടേക്കോഫിന് ശേഷം ഫഹദ് ഫാസിലും പാർവതിയും വീണ്ടും ഒന്നിക്കുന്നു. ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാവും ഈ ചിത്രവും ഒരുക്കുക എന്നാണ് റിപ്പോർട്ട്. നിലവിൽ പാർവതി ചിത്രം ഉയരെ തിയേറ്ററുകളിൽ പ്രദർശനത്തിലാണ്. ആന്റോ ജോസഫ് നിർമ്മാണം നിർവ്വഹിക്കുന്ന ചിത്രമാവുമിത്. ഇറാഖിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന നേഴ്സ്മാരുടെ ജീവിത കഥയെ ആസ്‌പദമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. ഇതിലെ പ്രകടനത്തിന് പാർവതി ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറി പ്രത്യേക പരാമർശം നേടുകയുണ്ടായി. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സഹായിയായി മഹേഷ് നാരായണൻ പ്രവർത്തിച്ചിട്ടുണ്ട്. മഹേഷിന്റെ ആദ്യ ചിത്രമായിരുന്നിത്.

    Read: പുതിയ ചിത്രത്തിന്റെ വരവറിയിക്കാൻ സ്വന്തം നഗ്ന ചിത്രം പോസ്റ്റ് ചെയ്ത് നടി

    കുമ്പളങ്ങി നൈറ്റ്സിനും അതിരനും ശേഷം അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിൽ ഫഹദ് നായകനാണ്. ഈ ചിത്രം ജൂൺ മാസം റിലീസാവും എന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിൽ നസ്രിയ നസീമും വേഷമിടുന്നുണ്ട്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിന് ശേഷം മഹേഷ് നാരായണന്റെ ചിത്രത്തിലാവും ഫഹദ് വേഷമിടുക. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ പാർവതി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനമാണ് പാർവതിയുടെ മറ്റൊരു ചിത്രം.

    First published: