നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷമ്മിക്കിവിടെയല്ല, അങ്ങ് ബോളിവുഡിലുമുണ്ട് പിടി

  ഷമ്മിക്കിവിടെയല്ല, അങ്ങ് ബോളിവുഡിലുമുണ്ട് പിടി

  Fahadh Faasil finds a fan in Bollywood | ഫഹദിന്റെ കഥാപാത്രങ്ങളെ കണ്ട് ആകൃഷ്ടനായിരിക്കുകയാണ് ദങ്കൽ സംവിധായകൻ നിതേഷ് തിവാരി

  ഫഹദ് ഫാസിലിന്റെ ഷമ്മി

  ഫഹദ് ഫാസിലിന്റെ ഷമ്മി

  • Share this:
   മഹേഷ്, പ്രകാശൻ, ഷമ്മി എല്ലാം ഒരാൾ തന്നെയെങ്കിലും ഫഹദ് ഫാസിൽ എന്ന നടന്റെ വേഷപ്പകർച്ച ഇതിൽ എന്ത്രത്തോളം വ്യത്യസ്തത പുലർത്തി എന്ന് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷക പ്രതികരണം മാത്രം മതി ഇതിന്. എന്നാൽ മലയാളി പ്രേക്ഷകർക്കിടയിൽ മാത്രമല്ല, അങ്ങ് ബോളിവുഡിൽ വരെയെത്തി ഫഹദെന്ന നടന്റെ കഴിവ്. ഫഹദിന്റെ കഥാപാത്രങ്ങളെ കണ്ട് ആകൃഷ്ടനായിരിക്കുകയാണ് ദങ്കൽ സംവിധായകൻ നിതേഷ് തിവാരി. ഫഹദിന്റെ കഥാപാത്രങ്ങളെ പ്രകീർത്തിച്ചു കൊണ്ടൊരു ട്വീറ്റ് നിതേഷ് പോസ്റ്റ് ചെയ്യുകയാണ്.   "കുമ്പളങ്ങി നൈറ്റ്സ്സ്, മഹേഷിന്റെ പ്രതികാരം, സൂപ്പർ ഡീലക്സ്, ഞാൻ പ്രകാശൻ എന്തും ആയിക്കോട്ടെ, ചെയ്യുന്ന വേഷങ്ങളിൽ തകർക്കാനാണ് ഫഹദ്. അദ്ദേഹത്തെ കണ്ടെത്താൻ അൽപ്പം വൈകിപ്പോയി. പക്ഷെ ഞാൻ ഇപ്പോൾ ഒരു വലിയ ആരാധകനായി മാറിയിട്ടുണ്ട്. മികച്ച പ്രകടനവുമായി ഞങ്ങളെ ആനന്ദിപ്പിക്കുക സഹോദരാ," ട്വീറ്റ് ഇങ്ങനെ.

   First published:
   )}