HOME » NEWS » Film » MOVIES FAHADH FAASIL IS ANTAGONIST IN AN ALLU ARJUN MOVIE

Fahadh Faasil and Allu Arjun | അല്ലു അർജുൻ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ; 'ഫഫാ'യുടെ ആ വരവ് കാത്ത് ആരാധകർ

Fahadh Faasil is antagonist in Allu Arjun movie | വില്ലൻ ഫഹദിനെ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കാണാം

News18 Malayalam | news18-malayalam
Updated: April 28, 2021, 12:33 PM IST
Fahadh Faasil and Allu Arjun | അല്ലു അർജുൻ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ; 'ഫഫാ'യുടെ ആ വരവ് കാത്ത് ആരാധകർ
പുഷ്പയിൽ ഫഹദ് ഫാസിൽ
  • Share this:
അല്ലു അർജുന്റെ ഇനി വരാനിരിക്കുന്ന 'പുഷ്പ' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായി വേഷമിടും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു. ഫഹദ് ഫാസിലിനെ ‘മോളിവുഡിന്റെ പവർ ഹൗസ്’ എന്ന് അഭിസംബോധന ചെയ്താണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിച്ചത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കഴിഞ്ഞ ദിവസം ഒരു ട്വീറ്റിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്. ഇതോടു കൂടി കേരളത്തിൽ ഏറ്റവുമധികം യുവ ആരാധകരുള്ള നടന്മാരിലൊരാളായ ഫഹദിന്റെ വളരെ വ്യത്യസ്തമായ വരവിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രിൽ രണ്ടിന് ഫഹദ് ഫാസിൽ നായകനായ 'ഇരുൾ' നെറ്റ്ഫ്ലിക്സ് വഴി പുറത്തിറങ്ങും.

രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.

വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.



'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.

നടി സായി പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ്. അല്ലു അർജുന്റെ സഹോദരിയുടെ വേഷത്തിലാകും സായി പല്ലവി എത്തുന്നത് എന്ന് വാർത്ത വന്നിരുന്നു.

തെലുങ്കില്‍ സായി പല്ലവിക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. പൊളിറ്റിക്കൽ ത്രില്ലറായ പുതിയ ചിത്രം വിരാട പർവത്തിൽ, ബാഹുബലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ റാണ ദഗ്ഗുബാട്ടിയാണ് നായകൻ. നാഗ ചൈതന്യ നായകനായെത്തുന്ന ലവ് സ്റ്റോറിയാണ് പുറത്തുവരാനുള്ള നടിയുടെ മറ്റൊരു സിനിമ. ഏപ്രിൽ 16 ആണ് റിലീസ് തിയതി. വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ടാക്സിവാലയിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ രാഹുൽ സങ്ക്രിത്യന്റെ സിനിമയിലും സായി പല്ലവിയാണ് നായിക.

Summary: Fahadh Faasil is slated to perform the role of an antagonist is Allu Arjun movie 'Pushpa'. The news was announced by the producers of Pushpa. Fahadh Faasil, who holds a huge fan-base in Kerala, is having his next movie up for OTT release. His movie 'Irul' is releasing on Netflix on April 2
Published by: user_57
First published: March 22, 2021, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories