ഫഹദ്, ജോജു, ദിലീഷ്; തങ്കവുമായി ഇവർ വരുന്നു

Fahadh Faasil, Joju George, Dileesh Pothan next named Thangam | ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രഞ്ജൻ തോമസ്, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കും

news18-malayalam
Updated: October 8, 2019, 1:07 PM IST
ഫഹദ്, ജോജു, ദിലീഷ്; തങ്കവുമായി ഇവർ വരുന്നു
ഫഹദ്, ജോജു, ദിലീഷ്
  • Share this:
വിജയദശമി ദിനത്തിൽ പുതിയ ചിത്രവുമായി ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ജോജു ജോർജ് സംഘം. തങ്കം എന്ന് പേരിട്ട ചിത്രം വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, രഞ്ജൻ തോമസ്, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കും. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഈ സംഘം തിരികെ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. രഞ്ജൻ ഒഴികെ ഉള്ളവരും നസ്രിയയും ചേർന്നായിരുന്നു കുമ്പളങ്ങി നിർമ്മിച്ചത്.

തീരം എന്ന ചിത്രത്തിന് ശേഷം സഹീദ് അറാഫത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. രചന: ശ്യാം പുഷ്ക്കരൻ. ക്യാമറ; ഗൗതം ശങ്കർ. എഡിറ്റർ കിരൺ ദാസ്. സംഗീതം ബിജിബാൽ.

ഡിസംബർ മാസം പുറത്തിറങ്ങുന്ന ട്രാൻസ് ആണ് ഫഹദിന്റെ അടുത്ത ചിത്രം. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രം ചോലയിലാണ് ജോജു ഏറ്റവും അടുത്തായി നായക വേഷം ചെയ്തത്. ദിലീഷ് ചിത്രം 'പ്രണയ മീനുകളുടെ കടൽ' പൂജാ ചിത്രമായി തിയേറ്ററിൽ എത്തിയിരുന്നു.

2020ൽ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് തങ്കംFirst published: October 8, 2019, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading