HOME » NEWS » Film » MOVIES FAHADH FAASIL LIKELY TO PLAY MADHU WHO WAS KILLED IN MOB LYNCHING IN RANJITH MOVIE

രഞ്ജിത്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ; ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വേഷം ചെയ്യുമെന്ന് സൂചന

Fahadh Faasil likely to play Madhu, who was killed in mob-lynching, in Ranjith movie | സ്ക്രിപ്റ്റ് രചനയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് രഞ്ജിത്ത്

News18 Malayalam | news18-malayalam
Updated: March 7, 2021, 2:34 PM IST
രഞ്ജിത്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ; ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വേഷം ചെയ്യുമെന്ന് സൂചന
ഫഹദ് ഫാസിൽ, മധു
  • Share this:
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന കാര്യത്തിൽ തീരുമാനമെടുത്ത സ്ഥിതിക്ക് വീണ്ടും സിനിമാ തിരക്കുകളിലേക്ക് മാറുകയാണ് സംവിധായകൻ ബി. രഞ്ജിത്ത്. ഇദ്ദേഹം കോഴിക്കോട് നോർത്തിൽ നിന്നും സി.പി.എം. സ്ഥാനാർത്ഥിയായി മത്സരിക്കും എന്നായിരുന്നു പ്രതീക്ഷ.

അടുത്ത ചിത്രത്തിൽ നടൻ ഫഹദ് ഫാസിൽ നായകനാവും എന്ന കാര്യം ഒരു അഭിമുഖത്തിൽ രഞ്ജിത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്ക്രിപ്റ്റ് രചനയുടെ തിരക്കുകളിലേക്ക് രഞ്ജിത്ത് കടന്നിരിക്കുകയാണ്. ഇന്ത്യൻ റുപ്പി, അയാൾ ഞാനല്ല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമുള്ള രഞ്ജിത്ത്-ഫഹദ് കൂട്ടുകെട്ടാവും ഈ ചിത്രം.

ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം, ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ വേഷമാവും ഫഹദ് കൈകാര്യം ചെയ്യുന്നത്.

2018ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം 'ഡ്രാമ'യാണ് രഞ്ജിത്ത് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത സിനിമ. അതിനു ശേഷം അഭിനേതാവെന്ന നിലയിൽ ഉണ്ട, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ രഞ്ജിത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ഫഹദ് ഫാസിലിന്റേതായി ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. പിതാവ് ഫാസിൽ നിർമ്മിക്കുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയിൽ ഫഹദ് വേഷമിട്ടുകൊണ്ടിരിക്കുകയാണ്.

മഹേഷ് നാരായണൻ-ഫഹദ് കൂട്ടുകെട്ടിൽ പിറന്ന 'മാലിക്' മെയ് 13ന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. നസീഫ് യുസഫ് സംവിധാനം ചെയ്യുന്ന 'ഇരുൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിട്ടുണ്ട്.

മലയൻകുഞ്ഞിന്റെ സെറ്റിൽ ഫഹദിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റു. പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്.

വീണു പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മുകളിൽ നിന്നുള്ള വീഴ്ചയിൽ ഫഹദിന്‍റെ മൂക്കിനാണ് പരിക്കേറ്റത്.

സിനിമ ചിത്രീകരണത്തിനു വേണ്ടി താൽക്കാലികമായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോൾ സെറ്റിലുണ്ടായിരുന്നവർ പറയുന്നു. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പരിക്കേറ്റതോടെ ചിത്രീകരണത്തിന് ഇടവേള നൽകിയിരിക്കുകയാണ്.

Summary: Actor Fahadh Faasil will play lead in director B. Ranjith's next. The director has revealed this in an interview. It is speculated that Fahadh may play the role of Adivasi young man Madhu, who lost his life in a mob-lynching incident. There were reports doing the rounds that Ranjith may contest for Assembly polls, but he backed out later.
Published by: user_57
First published: March 7, 2021, 2:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories