• HOME
  • »
  • NEWS
  • »
  • film
  • »
  • 'മാലിക്' വരുന്നു, അടുത്ത പെരുന്നാളിന്; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

'മാലിക്' വരുന്നു, അടുത്ത പെരുന്നാളിന്; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

മാലിക്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്ക്ഓവറിലാണ് ഫഹദ് എത്തുന്നത്.

Malik

Malik

  • Share this:
    ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന മാലിക്കിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. അടുത്ത വർഷം മെയ് 13ന് പെരുന്നാൾ റിലീസായി മാലിക് തിയേറ്ററിൽ എത്തുമെന്നാണ് ഫഹദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

    ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.

    മാലിക്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്ക്ഓവറിലാണ് ഫഹദ് എത്തുന്നത്. യുവാവായും അമ്പത്തിയഞ്ചുകാരനായും ഫഹദ് ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിനായി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ഇരുപത് വയസ്സു മുതൽ 55 വയസ്സു വരെയുള്ള ഒരാളുടെ ജീവിത പ്രമേയമാക്കിയാണ് മാലിക്ക് ഒരുക്കുന്നത്. ചിത്രത്തിലെ തന്റെ ഗെറ്റപ്പ് ഫഹദ് പുറത്തു വിട്ടിട്ടുണ്ട്.

    ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തൻ, നിമിഷ സജയൻ, ചന്ദുനാഥ് തുടങ്ങിയവരും മാലിക്കിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഫഹദിന്‍റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്ക്. 25 കോടിയിലേറെ രൂപയാണ് സിനിമയുടെ ബജറ്റ്.
    സുശിൻ ശ്യാമാണ് മാലിക്കിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

    സീ യൂ സൂണിന് ശേഷം ഫാസിൽ നിർമിക്കുന്ന ചിത്രത്തിലും ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്നുണ്ട്. നവാഗതനായ മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ ആണ്.

    പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തിലും ഫഹദാണ് നായകൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
    Published by:Naseeba TC
    First published: