• HOME
  • »
  • NEWS
  • »
  • film
  • »
  • Malik | 'മാലിക്' ഒരു മലയാളിയുടെ കഥയാണ്, മറ്റു മലയാളികൾ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം; മാലികിന്റെ ചരിത്രവുമായി ഫഹദ് ഫാസിൽ

Malik | 'മാലിക്' ഒരു മലയാളിയുടെ കഥയാണ്, മറ്റു മലയാളികൾ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം; മാലികിന്റെ ചരിത്രവുമായി ഫഹദ് ഫാസിൽ

Fahadh Faasil posts a making video of Malik where he narrates the history | 'മാലിക്' സിനിമയുടെ ചരിത്രവുമായി ഫഹദ് ഫാസിലിന്റെ വീഡിയോ

മാലിക് സിനിമ പോസ്റ്റർ

മാലിക് സിനിമ പോസ്റ്റർ

  • Share this:
'മാലിക്' സിനിമയുടെ ചരിത്രവുമായി ഫഹദ് ഫാസിൽ. ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും ചരിത്രവും വിവരിക്കുനന് വീഡിയോ ആണ് ഫഹദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മാലിക്' ഒരു മലയാളിയുടെ കഥയാണെന്നും, മറ്റു മലയാളികൾ അതിനെക്കുറിച്ച് അറിയണമെന്നും ഫഹദ് വീഡിയോയിൽ പറയുന്നു.

ഷൂട്ടിന് മുൻപ് ലൊക്കേഷനായ കോളനിയുടെ ഘടനയും മറ്റും അഭിനേതാക്കൾക്ക് സംവിധായകൻ മഹേഷ് നാരായണൻ പരിചയപ്പെടുത്തി കൊടുത്തിരുന്നു.

നായിക നിമിഷ സജയനും ഈ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേർന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ഈ കഥ അരങ്ങേറുന്നത്. സാങ്കൽപ്പിക ഇടങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.

റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാൻ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ്  'മാലിക്' തുടങ്ങുന്നത്.   രണ്ട് മണിക്കൂർ 41 മിനിറ്റ് ചിത്രത്തിന്റെ തുടക്കം  13 മിനിറ്റ് വരുന്ന സിംഗിൾ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേൽ പോലും തന്റെ കൽപ്പനയ്‌ക്ക്‌ അധികാരമുള്ള വയോധികനായ മാലിക്.

ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാൻ നാട്ടിലെ വരത്തന്മാരിൽ ഒരാളാണ്. എങ്കിലും കടലിന്റെ തഴമ്പ് ഏറ്റുവളർന്ന ബാലൻ. അയാളുടെ അമ്മയുടെ ഭാഷയിൽ  'കടലിന്റെ മണം', തന്നിൽപ്പേറി ജീവിച്ചവൻ . ഈ കടൽമണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയിൽ സ്വീകാര്യനാക്കുമ്പോഴും, വ്യക്തി ജീവിതത്തിൽ കനത്ത നഷ്‌ടങ്ങൾ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാൾ.

റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാൻ എത്തിച്ചേരുന്നത് മുതൽ ജീവിതാവസാനം വരെ സുലൈമാൻ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോൺ-ലീനിയർ കഥപറയൽ ശൈലി അവലംബിച്ചിരിക്കുന്നു.

'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്.

അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നായകന്റെ 30 വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
Published by:user_57
First published: