• HOME
  • »
  • NEWS
  • »
  • film
  • »
  • ഫഹദ് ഫാസിൽ ഇനി സുവിശേഷം പ്രസംഗിക്കും?

ഫഹദ് ഫാസിൽ ഇനി സുവിശേഷം പ്രസംഗിക്കും?

Fahadh Faasil to play an evangelist? | ചിത്രം ജൂൺ മാസം റിലീസാവും

ആമേനിലെ ഫഹദ് ഫാസിൽ

ആമേനിലെ ഫഹദ് ഫാസിൽ

  • Share this:
    കുമ്പളങ്ങിയിലെ സൈക്കോ ഷമ്മിയായും, അതിരനിലെ മാനസിക രോഗവിദഗ്ധൻ ഡോക്ടർ കണ്ണൻ നായരുമായി തിളങ്ങിയ ഫഹദ് ഫാസിൽ അടുത്ത ചിത്രം ട്രാൻസിൽ സുവിശേഷ പ്രാസംഗികനായെത്തുമെന്ന് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞതായാണ് വിവരം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മാസം റിലീസാവും. ചിത്രത്തിൽ നസ്രിയ നസീമും വേഷമിടുന്നുണ്ട്. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രമാണിത്.

    Read: വൈശാഖിന്റെ അടുത്ത ആക്ഷൻ ചിത്രം ദിലീപിനൊപ്പം?

    ഒരു വ്യക്തിയുടെ ജീവിതത്തിലെ അഞ്ചു ഘട്ടങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫഹദിന്റേത്. വേദിക, അൽഫോൺസ് പുത്രൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവർ മറ്റു വേഷങ്ങളിലെത്തും. അമൽ നീരദ് ആണ് ഛായാഗ്രാഹകൻ. വിൻസെന്റ് വടക്കന്റെതാണ് സ്ക്രിപ്റ്റ്. റെക്സ് വിജയൻറെ സഹോദരൻ ജാക്സൺ വിജയൻ സംഗീതം നിർവ്വഹിക്കും. സൗണ്ട് ഡിസൈനിങ് റസൂൽ പൂക്കുട്ടി.

    വരത്തന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണിത്. ട്രാൻസിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ബിലാൽ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് അൻവർ റഷീദ്.

    First published: