HOME » NEWS » Film » MOVIES FAHADH FAASIL TO STAR IN AKHIL SATHYAN MOVIE

പാച്ചുവും അത്ഭുതവിളക്കും; അഖിൽ സത്യന്റെ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ

Fahadh Faasil to star in Akhil Sathyan movie | 'പാച്ചുവും അത്ഭുതവിളക്കും' എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചു

News18 Malayalam | news18-malayalam
Updated: January 5, 2021, 3:09 PM IST
പാച്ചുവും അത്ഭുതവിളക്കും; അഖിൽ സത്യന്റെ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ
ഫഹദ് ഫാസിൽ, ചിത്രത്തിന്റെ പോസ്റ്റർ
  • Share this:
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകനാവും. 'പാച്ചുവും അത്ഭുതവിളക്കും' എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചു. സേതു മണ്ണാർക്കാടാണ് നിർമ്മാണം. ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസായ ട്രാൻസിലാണ് ഫഹദ് ഫാസിൽ അടുത്തായി വേഷമിട്ടത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു അഖിൽ.

ഏപ്രിൽ 2021ൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാൻ. ഗോവയും എറണാകുളവുമാകും പ്രധാന ലൊക്കേഷനുകൾ. അഖിൽ തന്നെയാകും ചിത്രത്തിന്റെ തിരക്കഥാ രചനയും എഡിററിംഗും. ഈ വർഷം തന്നെ റിലീസ് പ്രതീക്ഷിക്കുന്നു.



തിയേറ്റർ തുറന്ന ശേഷം റിലീസിനായി തയാറെടുക്കുന്ന 'മാലിക്' മറ്റൊരു ഫഹദ് ഫാസിൽ ചിത്രമാണ്.

അഖിലിന്റെ സഹോദരൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രത്തിൽ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്.
Published by: user_57
First published: January 5, 2021, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories