നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇത്തവണ ഫഹദ് പുറം തിരിഞ്ഞില്ല, പകരം പ്രണയം നിറച്ചു

    ഇത്തവണ ഫഹദ് പുറം തിരിഞ്ഞില്ല, പകരം പ്രണയം നിറച്ചു

    അതിരനിൽ ഫഹദ് ഫാസിലും സായ് പല്ലവിയും

    Athiran

    Athiran

    • Share this:
      തിരിഞ്ഞു നിന്ന്‌ മുഖം ഒരു വശത്തേക്ക് ചരിച്ച് നോക്കുന്ന ഫഹദിനെയാണ് പ്രേക്ഷകർ ആദ്യമായി അതിരനിൽ കണ്ടത്. പക്ഷെ ഇത്തവണ വ്യത്യസ്തനായി പ്രണയാതുരമായ രംഗമാണ് അതിരൻ സെക്കന്റ് ലുക് പോസ്റ്ററിൽ. ഫഹദിനെയും സായിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരൻ. അതിരൻ നിർമ്മിക്കുന്നത് സെഞ്ച്വറി ഇൻവെസ്റ്മെന്റ്സ് ആണ്. പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, സുദേവ് നായർ, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഊട്ടിയിലായിരുന്നു ചിത്രീകരണത്തിന് തുടക്കം.വിനായക് ശശികുമാർ, ഇങ്ങടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ഗാനരചന. സംഗീതം പി.എസ്. ജയഹരി.



      നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ നായികയായി വേഷമിട്ട സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. കലിയിലെ നായികാ വേഷത്തിനു ശേഷം അന്യ ഭാഷ ചിത്രങ്ങളിലെ തിരക്കേറിയ താരമായി സായ് മാറി. നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാള സിനിമ ലോകത്തും തന്റെ കരിയറിൽ തന്നെയും മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രമാണ് പ്രേമത്തിലെ മലർ മിസ്. ശേഷം കലിയിൽ ദുൽഖറിന്റെ ജോഡിയായെത്തി. മലയാളം തന്നെയാണ് സായ് എന്ന അഭിനേതാവിനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തതും.

      അടുത്തടുത്ത് തന്നെ വിജയ ചിത്രങ്ങളിലെ നായകനായ താരമാണ് ഫഹദ്. വരത്തൻ, ഞാൻ പ്രകാശൻ തുടങ്ങിയ ഹിറ്റുകൾക്കു ശേഷം അടുത്തിടെ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ വേഷവും ഫഹദിന് കയ്യടികൾ വാരിക്കൂട്ടുകയാണ്. ഷമ്മി എന്നാണ് കഥാപാത്രത്തിന് പേര്. നിലവിൽ അൻവർ റഷീദ് ചിത്രം ട്രാൻസിൽ നായക വേഷം കൈകാര്യം ചെയ്യുകയാണ്. ഇതിൽ നസ്രിയ നസീമും വേഷമിടുമെന്നാണ് വാർത്ത.

      First published: