മധുരരാജയിൽ സണ്ണി ലിയോണി നൃത്തം ചെയ്തത് മുതൽ ആരാധകർ ആകാംക്ഷയിലാണ്. ആദ്യമായി ബോളിവുഡ് സുന്ദരി മലയാളം സിനിമയിൽ എത്തുന്നതും കാത്തിരിപ്പാണ് അവർ. എന്നാൽ ഏതാനും ദിവസങ്ങളായി ഈ സിനിമയിലെന്ന തരത്തിൽ സണ്ണിയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. എന്നാൽ ഇത് ചിത്രവുമായി ബന്ധപ്പെട്ടല്ലെന്ന വിശദീകരണവുമായി അണിയറക്കാർ തന്നെ രംഗത്തെത്തി. "സിനിമയുടെ ഭാഗമായി സണ്ണി ലിയോണിയുടെ ചിത്രങ്ങളും, പോസ്റ്ററുകളും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല," എന്നാണ് സിനിമയുടെ ഫേസ്ബുക് പേജിലെ കുറിപ്പ്.
"മമ്മൂട്ടി സാറിനൊപ്പം സ്ക്രീൻ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാൻ. ഏറ്റവും പ്രധാനം എന്തെന്നാൽ, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന ഒന്നാണീ ഗാനം," മധുര രാജയിലെ വേഷത്തെപ്പറ്റി സണ്ണി പറയുന്നു.
ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രം 'രംഗീല'യിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമാണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.