• HOME
  • »
  • NEWS
  • »
  • film
  • »
  • Kurup | തിയേറ്ററിന്റെ വ്യാജ പേരിൽ 'കുറുപ്പ്' സിനിമയ്ക്ക് ഡീഗ്രേഡിങ്; പ്രതികരണവുമായി തിയേറ്റർ ഉടമ

Kurup | തിയേറ്ററിന്റെ വ്യാജ പേരിൽ 'കുറുപ്പ്' സിനിമയ്ക്ക് ഡീഗ്രേഡിങ്; പ്രതികരണവുമായി തിയേറ്റർ ഉടമ

വ്യാജ പ്രചരണത്തിന് മറുപടിയുമായി തിയേറ്റർ ഉടമ

കുറുപ്പ് സിനിമയിൽ ദുൽഖർ; വ്യാജ പേജിൽ നിന്നുമുള്ള പോസ്റ്റ്

കുറുപ്പ് സിനിമയിൽ ദുൽഖർ; വ്യാജ പേജിൽ നിന്നുമുള്ള പോസ്റ്റ്

  • Share this:
ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പിന്' (Kurup movie) സിനിമ തിയേറ്ററിന്റെ പേരിൽ വ്യാജ ഡീഗ്രേഡിങ്. തൃശൂർ ഗിരിജ തിയേറ്ററിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജുകൾ നിർമ്മിച്ചാണ് സിനിമയ്‌ക്കെതിരെ കുപ്രചരണം നടത്തുന്നത്. ഒട്ടേറെപ്പേർ തിയേറ്ററിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റുകൾ സഹിതം കമന്റ് ചെയ്ത ശേഷം ഉടമ മറുപടി പോസ്റ്റുമായി രംഗത്തു വരികയായിരുന്നു.

ദുൽഖർ സൽമാന്റെ വെഫെറർ ഫിലൻസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'കുറുപ്പ്'. ഈ കമ്പനിയുടെ നിസഹകരണം മൂലം ഷോ നിർത്തി വയ്ക്കുന്നു, പടം ശരാശരിയാണ് തുടങ്ങിയ നിലയിലാണ് പ്രചാരണം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് തിയേറ്ററിന്റെ ഭാഗത്തു നിന്നും വിശദീകരണം.

"ഞങ്ങളുടെ തിയേറ്റർ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങൾക്കെതിരെ നടത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത്, പ്രിയപ്പെട്ട മമ്മൂക്കയുടെയും, dq വിന്റെ ഫാൻസും പ്രേക്ഷകരും. ഞങ്ങൾക്ക് wayfarer കമ്പനിയുമായി യാതൊരു പ്രശ്നവുമില്ല. ഒരാഴ്ച ധാരണയിൽ ഞങ്ങൾക്ക് പടം നൽകിയതിൽ പോലും wayfarer കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെ ക്കുറിച്ചാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്തകൾ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റ്‌ ലേക്ക് നീങ്ങുക ആണ്. അതിൽ അസൂയ പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാർത്ത," തിയേറ്റർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.തിയേറ്ററിനെ ലക്‌ഷ്യം വച്ച് മുൻപും വ്യാജ പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉടമ പറയുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Summary: Thrissur-based Girija theatre issues clarification after Dulquer Salmaan movie Kurup was subjected to degrading campaign after creating fake social media pages. The campaigners were posting and spreading malicious content regarding the quality of the movie
Published by:user_57
First published: