നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput | വിഷാദരോഗത്തെ കുറിച്ച് കുടുംബത്തിന് അറിയില്ലായിരുന്നു; സുശാന്തിന്റെ പിതാവ്

  Sushant Singh Rajput | വിഷാദരോഗത്തെ കുറിച്ച് കുടുംബത്തിന് അറിയില്ലായിരുന്നു; സുശാന്തിന്റെ പിതാവ്

  ലഭിച്ച നിരവധി സിനിമകൾ സുശാന്തിന് നഷ്ടപ്പെട്ടതായി അദ്ദേഹവുമായി അടുപ്പമുള്ളവരും പറയുന്നു.

  സുശാന്ത് സിംഗ് രാജ്പുത്

  സുശാന്ത് സിംഗ് രാജ്പുത്

  • Share this:
   ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നു. ഇതുവരെ സുശാന്തിന്റെ പിതാവടക്കം ഒമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയതായാണ് സൂചന.

   ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സുശാന്ത് കടുത്ത ഡിപ്രഷനിലായിരുന്നുവെന്നാണ് സൂചന. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

   സുശാന്തിന്റെ ഡിപ്രഷന്റെ കാരണത്തെ കുറിച്ച് കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് പിതാവ് കെകെ രജ്പുത് പൊലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച്ചയാണ് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ വസതിയിലെ ജോലിക്കാരുടേയും മാനേജർമാരുടേയും മൊഴികൾ രേഖപ്പെടുത്തി.
   You may also like:'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്‍റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല
   [NEWS]
   'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
   ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യാകുറിപ്പും ലഭിച്ചിരുന്നില്ല. ലഭിച്ച നിരവധി സിനിമകൾ സുശാന്തിന് നഷ്ടപ്പെട്ടതായി അദ്ദേഹവുമായി അടുപ്പമുള്ളവരും പറയുന്നു.

   എന്നാൽ ആത്മഹത്യയിലേക്ക് താരത്തെ നയിച്ച കാരണം എന്തായിരിക്കുമെന്ന് ഇതുവരെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.
   First published:
   )}