• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീഡിയോ പകർത്തിയതിന് ദീ‌പികയും രൺവീറും ആക്രമിച്ചെന്ന് ആരാ‌ധിക

news18india
Updated: August 4, 2018, 10:45 AM IST
വീഡിയോ പകർത്തിയതിന് ദീ‌പികയും രൺവീറും ആക്രമിച്ചെന്ന് ആരാ‌ധിക
news18india
Updated: August 4, 2018, 10:45 AM IST
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും നവംബറിൽ വിവാഹിതരാകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് പാപ്പരാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ ഇരുവരും തുറന്നു പറഞ്ഞിട്ടില്ല. അതിനിടെ ഫ്ലോറിഡയിൽ അവധി ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിരിക്കുകയാണ് . ഇരുവരും കൈകോർത്ത് നടന്നു വരുന്ന ചിത്രങ്ങളും വീഡിയോയുമാണ് പുറത്തു വന്നിരിക്കുന്നത്.

ഇതിനു പിന്നാലെ താരങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൈനബ് ഖാനെന്ന ആരാധിക. ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന താരങ്ങളുടെ വീഡിയോ പകർത്തിയത് താനാണെന്നും വീഡിയോ പകർത്തിയതിന് താരങ്ങൾ തന്നെ ആക്രമിച്ചുവെന്നുമാണ് സൈനബ് ഖാന്റെ ആരോപണം. സൈനബ് ഖാൻ പകർത്തിയ വീഡിയോ ഒരു ഫോട്ടോഗ്രാഫർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് സൈനബ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സൈനബിനെ വിമർശിച്ച് ദീപികയുടെയും രൺവീറിന്റെയും ആരാധകർ എത്തി. അവരുടെ സ്വകാര്യതയിൽ കടന്നു കയറിയതെന്തിനാണെന്നും അവരുടെ അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്തതെന്തിനാണെന്നുമാണ് പലരും ചോദിക്കുന്നത്. എന്തായാലും ദീപികയും രൺവീറും തന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും ഇരുവരോടുമുള്ള ബഹുമാനം തനിക്ക് നഷ്ടമായെന്നും സൈനബ് വ്യക്തമാക്കുന്നു.
First published: August 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍