ഇതാണ് ഫാൻ ബോയ്; മോഹൻലാലിന്റെ വരവിനിടെ പൃഥ്വി ചെയ്തത് കണ്ടോ?
Fan-boy moment of Prithviraj | ലൂസിഫർ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറക്കാരും പങ്കെടുക്കുന്ന പരിപാടിയുടെ റെഡ് കാർപെറ്റിലാണ് സംഭവം
news18india
Updated: March 27, 2019, 11:02 AM IST

മോഹൻലാലും പൃഥ്വിരാജും ലൂസിഫറിൽ
- News18 India
- Last Updated: March 27, 2019, 11:02 AM IST
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മാർച്ച് 28ന് ലൂസിഫർ തിയേറ്ററുകളിലേക്ക്. പൃഥ്വിരാജ് എന്ന സംവിധായകനും, മോഹൻലാൽ എന്ന നായകനും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്. എന്നാൽ മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന ഈ വേളയിൽ മറ്റൊരു വീഡിയോ ഇന്റർനെറ്റിൽ തരംഗമാവുന്നു. പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറക്കാരും പങ്കെടുക്കുന്ന പരിപാടിയുടെ റെഡ് കാർപെറ്റിലാണ് സംഭവം. വേദിയിലേക്കെത്തുന്ന കൂട്ടത്തിൽ സംഘം നടന്നു നീങ്ങുന്നതിനിടെയാണ് രസകരമായ കാര്യം അരങ്ങേറിയത്. മുന്നേ നടന്നിരുന്ന പൃഥ്വി പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് മോഹൻലാൽ പിന്നിൽ നിന്നും വരുന്നത് കാണുന്നത്. പൃഥ്വി പെട്ടെന്ന് നിന്നു. ലാൽ കടന്നു പോയതിന് ശേഷമേ സംവിധായകൻ മുന്നോട്ടു നടന്നുള്ളൂ.
ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രത്തിൻറെ ട്രെയ്ലർ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ അവതരണത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്.