നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ണി മുകുന്ദനെ കാണാൻ എഡിറ്റ് ചെയ്ത ചിത്രവുമായി ആരാധകൻ; സമയം കുറിച്ച് നൽകി ഉണ്ണി

  ഉണ്ണി മുകുന്ദനെ കാണാൻ എഡിറ്റ് ചെയ്ത ചിത്രവുമായി ആരാധകൻ; സമയം കുറിച്ച് നൽകി ഉണ്ണി

  Fan boy on cloud nine as he gets permission to meet Unni Mukundan | ഒരു ഫേസ്ബുക് കമന്റ് വഴി ഉണ്ണിയെ കാണണം എന്ന് ആഗ്രഹിച്ച ആരാധകന് നേരിൽ കാണാൻ അവസരം

  ഉണ്ണി മുകുന്ദൻ, ആരാധകന്റെ പോസ്റ്റ്

  ഉണ്ണി മുകുന്ദൻ, ആരാധകന്റെ പോസ്റ്റ്

  • Share this:
   മസിലളിയൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. എന്നാൽ മസിലു മാത്രമല്ല നല്ലൊരു മനസ്സിന് കൂടി ഉടമയാണ് താൻ എന്ന് പലപ്പോഴായി ഉണ്ണി തെളിയിച്ച് വരികയാണ്. തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അത് അഡ്രസിൽ അയച്ചു കൊടുത്തത് മുതൽ മാമാങ്കത്തിനായി തന്നെ തയാറാക്കിയ ഫിറ്റ്നസ് ട്രെയ്നർക്ക് ബൈക്ക് സമ്മാനമായി നല്കിയതെല്ലാം അതിൽ ഉൾപ്പെടുന്നു.

   ഇപ്പോഴിതാ ഒരു ഫേസ്ബുക് കമന്റ് വഴി ഉണ്ണിയെ കാണണം എന്ന് ആഗ്രഹിച്ച ആരാധകന് നേരിൽ കാണാനും അവസരം വരുന്നു. ഉണ്ണിക്കൊപ്പം താൻ നിൽക്കുന്ന രീതിയിലെ എഡിറ്റ് ചെയ്ത ഫോട്ടോ ചേർത്തായിരുന്നു രാജീവ് രവീന്ദ്രൻ എന്ന ആരാധകൻ ആവശ്യം മുന്നോട്ടുവച്ചത്.

   തന്റെ അടുത്ത ചിത്രം മേപ്പടിയാന്റെ ഈരാറ്റുപേട്ടയിലെ ലൊക്കേഷനിൽ വന്ന് കണ്ട് ഫോട്ടോയും എടുത്തോളാൻ ഉണ്ണിക്ക് നൂറ് വട്ടം സമ്മതം. ഇനി ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഇടേണ്ട ആവശ്യം ഇല്ലെന്നും കൂടി ഒരു വരി മറുപടിയിൽ ചേർത്തു.

   2019 ഫെബ്രുവരി മാസമാണ് മേപ്പാടിന്റെ പ്രഖ്യാപനം നടൻ ജയസൂര്യയുടെ പേജ് വഴി നടന്നത്. വീഡിയോ രൂപത്തിൽ ആയിരുന്നു പ്രഖ്യാപനം ഉണ്ടായത്. c/o സൈറാ ഭാനു, സൺ‌ഡേ ഹോളിഡേ, ബി.ടെക്, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സംഘത്തിന്റേതാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ ആണ് സംവിധാനം. സൈജു കുറുപ്, കലാഭവൻ ഷാജോൺ, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരൻ, അലെൻസിയർ, ശ്രീനിവാസൻ എന്നിവരുടെ പേരടങ്ങിയതാണ് പ്രഖ്യാപന വേളയിൽ പുറത്തുവിട്ട ചിത്രത്തിലെ താരങ്ങളുടെ പട്ടിക.

   First published:
   )}