• HOME
  • »
  • NEWS
  • »
  • film
  • »
  • ധനുഷിന് മധുര പതിനേഴ്; നായകന്റെ 17 വർഷങ്ങൾ സ്പെഷ്യൽ വീഡിയോ വഴി ആഘോഷിച്ച് ഫാൻ ക്ലബ്

ധനുഷിന് മധുര പതിനേഴ്; നായകന്റെ 17 വർഷങ്ങൾ സ്പെഷ്യൽ വീഡിയോ വഴി ആഘോഷിച്ച് ഫാൻ ക്ലബ്

Fan club celebrates Dhanush's 17 years in cinema with a special video | ധനുഷ് മാഷ് അപ്പ് 2019 എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഇതുവരെയുള്ള ധനുഷ് കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്

ധനുഷ്

ധനുഷ്

  • Share this:
    സിനിമയിൽ ധനുഷിന് മധുര പതിനേഴ്. തുള്ളുവതോ ഇളമൈ തിയേറ്ററിൽ എത്തിയത് ഇന്നലെ എന്നത് പോലെ തോന്നുമെങ്കിലും അത് 2002ൽ ആയിരുന്നു. 25ൽ പരം സിനിമകളിൽ മനം കവരുന്ന വേഷങ്ങളുമായി അന്ന് മുതൽ ധനുഷ് തകർത്താടുകയാണ്. രണ്ടു പതിറ്റാണ്ടോളം നീളുന്ന സാന്നിധ്യത്തിന് ഫാൻസ്‌ ഒരു സ്പെഷ്യൽ സമ്മാനം നൽകുകയാണ്. ആക്ടർ ധനുഷ് ഫാൻ ക്ലബ് ഒരു വീഡിയോ തന്നെ ധനുഷിനായി ചെയ്തിരിക്കുന്നു. ധനുഷ് മാഷ് അപ്പ് 2019 എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഇതുവരെയുള്ള ധനുഷ് കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.



    2011 ൽ വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിനെ തേടിയെത്തി. ശേഷം പുറത്തു വന്ന 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനവും ശ്രദ്ധേയമായി. 2013ൽ ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത രഞ്ജാനയിലൂടെ ബോളിവുഡ് പ്രവേശം. 2017ൽ പാപാണ്ടിയിലൂടെ സംവിധാന രംഗത്തു പ്രവേശിച്ചു. വണ്ടർബാർ എന്ന പേരിൽ ധനുഷിന് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ട്. മാരി 2 ആണ് ധനുഷിന്റെ ഏറ്റവും പുതിയ റിലീസ്. സായ് പല്ലവി നായികയായ ചിത്രത്തിൽ മലയാളി താരം ടൊവിനോ തോമസ് വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത ചിത്രം അസുരനിൽ നായിക മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ.

    First published: