'ഇങ്ങളെന്താ, മമ്മൂട്ടിക്ക് പഠിക്കുവാ?'

Fanboy amazed by the new photograph of Manju Warrier | ചോദ്യം മഞ്ജു വാര്യരോട്

News18 Malayalam | news18-malayalam
Updated: November 17, 2019, 1:12 PM IST
'ഇങ്ങളെന്താ, മമ്മൂട്ടിക്ക് പഠിക്കുവാ?'
മഞ്ജു വാര്യർ
  • Share this:
പ്രായം വെറുമൊരു നമ്പർ ആണെന്ന പറച്ചിൽ കേൾക്കുന്ന താരമാണ് നടൻ മമ്മൂട്ടി. മകൻ ദുൽഖറിനൊപ്പം നിന്നൊരു ഫോട്ടോ ഇട്ടാൽ ചേട്ടനാണോ എന്ന ചോദ്യം സ്ഥിരമായി. സിനിമയിൽ അഞ്ചു പതിറ്റാണ്ടോളം പിന്നിടുമ്പോഴും, പ്രായം 70നോടടുക്കുമ്പോഴും മമ്മുക്കയുടെ ലുക്കിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നത് വാസ്തവം.

തമിഴിലെ വിജയ്‌യുടെ അവസ്ഥയും ഇങ്ങനെ തന്നെ. വർഷങ്ങളായുള്ള ചിത്രങ്ങളിലെ ലുക് എടുത്തു കാട്ടിയാൽ ഏതു വർഷം എടുത്ത ചിത്രമെന്ന് അറിയാൻ നന്നേ ബുദ്ധിമുട്ടും.

ഇപ്പോഴിതാ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരോടും സമാന ചോദ്യവുമായി ആരാധകൻ എത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ പുതിയ ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കിയ ആരാധകൻ 'ഇങ്ങളെന്താ, മമ്മൂട്ടിക്ക് പഠിക്കുവാ?' എന്ന ചോദ്യം ചോദിക്കുന്നത്.

വർഷം കഴിയുംതോറും മഞ്ജുവിന് പ്രായം കുറയുന്നതായി തോന്നുന്നുണ്ടോ? എന്തായാലും ചോദ്യം സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു കഴിഞ്ഞു.

First published: November 17, 2019, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading