• HOME
  • »
  • NEWS
  • »
  • film
  • »
  • 'മലയാളം കീപാഡ് ഇൻസ്റ്റാൾ ചെയ്തതല്ലേ?' പൃഥ്വിയുടെ മലയാളം മറുപടിക്ക് ആരാധകരുടെ കട്ട സപ്പോർട്ട്

'മലയാളം കീപാഡ് ഇൻസ്റ്റാൾ ചെയ്തതല്ലേ?' പൃഥ്വിയുടെ മലയാളം മറുപടിക്ക് ആരാധകരുടെ കട്ട സപ്പോർട്ട്

കടുകട്ടി ഇംഗ്ലീഷ് വാക് പ്രയോഗങ്ങളിലൂടെ തങ്ങളെക്കൊണ്ട് ഡിക്ഷണറി എടുപ്പിച്ചു എന്നുള്ള പൃഥ്വിരാജ് ആരാധകരുടെ പരാതി ഇനി വേണ്ട

  • Share this:
    കടുകട്ടി ഇംഗ്ലീഷ് വാക് പ്രയോഗങ്ങളിലൂടെ തങ്ങളെക്കൊണ്ട് ഡിക്ഷണറി എടുപ്പിച്ചു എന്നുള്ള പൃഥ്വിരാജ് ആരാധകരുടെ പരാതി ഇനി വേണ്ട. തനി മലയാളത്തിൽ ഒരു ട്വീറ്റ് റിപ്ലയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് പൃഥ്വി. മാർവെലിന്റെ ഡെഡ്‌പൂളിനേക്കാൾ മികച്ച ഹീറോ ഹാങ്‌കോക് അല്ലേ എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. ഇതിനു താഴെ 'ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ രാജുവേട്ട..!' എന്നായി മാർവെൽ ഫാൻസിന്റെ ട്വിറ്റർ കൂട്ടായ്മ. ഒരു മാർവെൽ ഫാൻ കൂടിയായ പൃഥ്വിയുടെ പക്കൽ നിന്നും ഇത് കേൾക്കേണ്ടി വന്നല്ലോ എന്ന നിരാശയായിരുന്നു അവർക്ക്. അപ്പോഴേക്കും ദേ വരുന്നു പൃഥ്വിയുടെ മറുപടി. 'ഒരിക്കലും ഇല്ല സഹോ! ഒപ്പം ഉണ്ട്! #മർവെൽ #കട്ടഫാൻ'. ദേ വരുന്നു റീട്വീറ്റുകളും, ലൈക്കുകളും



    ഈ വരുന്ന മാർച്ച് 28 ന് പൃഥ്വി ചിത്രം ലൂസിഫർ റിലീസിനായി തയ്യാറെടുക്കുകയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മോഹൻലാൽ ആണ് നായകൻ. നിലവിൽ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഭാഗമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. ബ്ലെസ്സിയുടെ ആട് ജീവിതത്തിന്റെ ചിത്രീകരണം അതിനു മുൻപായി പൂർത്തീകരിക്കും.

    First published: