• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബി.കെ. അല്ലെങ്കിൽ ഐ.കെ.ബി; ചാക്കോച്ചന്റെ മകന്റെ പേര് ഊഹിച്ച് ആകെ കൺഫ്യൂഷനായി ആരാധകർ

Fans confused over the name of Kunchacko Boban's son | പ്രതീക്ഷിക്കാതെ കടന്നു വന്ന ഐ എന്തെന്നാണ് ആരാധകരുടെ കൺഫ്യൂഷൻ

news18india
Updated: May 8, 2019, 12:35 PM IST
ബി.കെ. അല്ലെങ്കിൽ ഐ.കെ.ബി; ചാക്കോച്ചന്റെ മകന്റെ പേര് ഊഹിച്ച് ആകെ കൺഫ്യൂഷനായി ആരാധകർ
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വന്നു ചേർന്ന അതിഥിയുടെ വരവ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കുഞ്ചാക്കോ ബോബൻ ആരാധകരെ അറിയിക്കുകയായിരുന്നു
  • Share this:
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു മകൻ പിറന്നതിൽ മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം ആഘോഷത്തിലാണ്. കഴിഞ്ഞ മാസമാണ് കുഞ്ഞിക്കാലുകളുടെ ചിത്രത്തോടെ അച്ഛനായ സന്തോഷ വാർത്ത ലോകത്തേവരെയും ചാക്കോച്ചൻ അറിയിക്കുന്നത്. എന്നാൽ എന്താവും കുഞ്ഞു ചാക്കോച്ചന്റെ പേരെന്നായിരുന്നു ഏവരുടെയും ചോദ്യം. തന്റെ പേര് തിരിച്ചിട്ടു ബോബൻ കുഞ്ചാക്കോ എന്നാണ് മകന്റെ പേരെന്ന് ചിലയിടങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ചാക്കോച്ചന്റെ അച്ഛന്റെ പേരും അത് തന്നെയായിരുന്നു. എന്നാൽ ഇനി ഒരു സാധ്യത കൂടി ചാക്കോച്ചൻ തരുന്നുണ്ട്.



മകന്റെ പേര് ബി.കെ. അല്ലെങ്കിൽ ഐ.കെ.ബി എന്നാണു ഏറ്റവും ഒടുവിൽ ഇട്ട ഫേസ്ബുക് പോസ്റ്റിൽ നൽകുന്ന സൂചന. ഇതിൽ ബി.കെ. ആണെങ്കിൽ നേരത്തെ പറഞ്ഞ ബോബൻ കുഞ്ചാക്കോ തന്നെ ആവും. പക്ഷെ പ്രതീക്ഷിക്കാതെ കടന്നു വന്ന ഐ എന്തെന്നാണ് ആരാധകരുടെ കൺഫ്യൂഷൻ. അത് ഇമ്മാനുവൽ ആണോ, ഇവാൻ ആണോ എന്നൊക്കെ കമന്റ് സെക്ഷനിൽ ചൂട് പിടിച്ച ചർച്ച നടക്കുന്നുണ്ട്. എന്നാൽ ഐ.കെ.ബി,ക്കു പിന്തുണയുമായി സംവിധായകൻ രഞ്ജിത് ശങ്കറും കമന്റുമായി ഒപ്പം ഉണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍