ഗൂഗിള്‍ മാപ്പില്‍ വഴി പറഞ്ഞു തരാൻ ലാൽ എത്തുമോ? ലാലിന്റെ ശബ്‌ദം വേണമെന്ന ആവശ്യവുമായി ആരാധകർ

ആരോ ഒരാൾ രസകരമായി തുടങ്ങിയ പെറ്റീഷനിൽ നിരവധി പേർ ഒത്തു ചേരുകയായിരുന്നു. പിന്നീട് അത് ലാൽ തന്നെ സോഷ്യൽ മീഡിയയതിൽ പങ്കുവെച്ചു

News18 Malayalam | news18-malayalam
Updated: June 20, 2020, 11:47 AM IST
ഗൂഗിള്‍ മാപ്പില്‍ വഴി പറഞ്ഞു തരാൻ ലാൽ എത്തുമോ? ലാലിന്റെ ശബ്‌ദം വേണമെന്ന ആവശ്യവുമായി ആരാധകർ
actor lal
  • Share this:
ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും വഴി പറയും. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളവും ഗൂഗിള്‍ മാപ്പില്‍ ഇടം പിടിക്കുന്നത്. അതിനിടയിലാണ് മലയാളത്തില്‍ ഗൂഗിള്‍ മാപ്പിന് ശബ്‌ദത്തിനായി നടന്‍ ലാലിന്റെ ശബ്‌ദം ഉപയോഗിക്കണമെന്ന പെറ്റീഷനുമായി മലയാളികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [NEWS]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് [NEWS]

ആരോ ഒരാൾ രസകരമായി തുടങ്ങിയ പെറ്റീഷനിൽ നിരവധി പേർ ഒത്തു ചേരുകയായിരുന്നു. പിന്നീട് അത് ലാൽ തന്നെ സോഷ്യൽ മീഡിയയതിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഹിന്ദിയില്‍ ശബ്‌ദം പകരുവാനായി അമിതാഭ്‌ ബച്ചനെ അധികാരികള്‍ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 
View this post on Instagram

 

A post shared by LAL (@lal_director) on

പുതിയ മാറ്റങ്ങൾ ലഭിക്കുന്നതിനായി ഫോണില്‍ ഗൂഗിള്‍ മാപ്പ് അപ്‌ഡേറ്റ് ചെയ്തു ഭാഷ മലയാളമാക്കിയാല്‍ മാത്രം മതി. എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്താൽ സ്വന്തം ഭാഷയിൽ വഴി അറിഞ്ഞ് യാത്ര തുടങ്ങാവുന്നതാണ്.
First published: June 20, 2020, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading