മലയാള സിനിമ ഒരു അധോലോകമെങ്കിൽ എന്റെ രാജാവും രാജകുമാരനും ഇവരാണ്; ഫർഹാൻ ഫാസിൽ

Farhaan Faasil names his king, queen and prince if Malayalam cinema was a gangland | ആരുടെ പേരുകളാവും ഫർഹാൻ ഫാസിൽ പറഞ്ഞിരിക്കുക?

News18 Malayalam | news18-malayalam
Updated: November 5, 2019, 11:24 AM IST
മലയാള സിനിമ ഒരു അധോലോകമെങ്കിൽ എന്റെ രാജാവും രാജകുമാരനും ഇവരാണ്; ഫർഹാൻ ഫാസിൽ
ഫർഹാൻ ഫാസിൽ
  • Share this:
ആസിഫ് അലി, ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ എന്നിവർ മുഖ്യ വേഷത്തിലെത്തിയ അധോലോകം പ്രമേയമാക്കിയ ചിത്രം അണ്ടർവേൾഡ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ആയത്. അരുൺകുമാർ അരവിന്ദ്-ആസിഫ് അലി കൂട്ടുകെട്ട് 'കാറ്റ്' എന്ന ചിത്രത്തിന് ശേഷം ഒത്തുചേർന്നതും ഈ സിനിമക്ക് വേണ്ടിയാണ്.

സിനിമാ കുടുംബത്തിൽ നിന്നും എത്തിയ ആളാണ് ഫർഹാൻ ഫാസിൽ. അച്ഛൻ ഫാസിൽ സംവിധായകനും ജ്യേഷ്‌ഠൻ ഫഹദ് ഫാസിൽ നായകനുമായി വെള്ളിത്തിരയിൽ തിളങ്ങിയവർ.

സ്ഥിരം കാമുകൻ വേഷങ്ങൾക്ക് പകരം ഒരു അധോലോക ഗുണ്ടയുടെ വേഷമാണ് ചിത്രത്തിൽ മജീദ് ആയപ്പോൾ ഫർഹാന്‌ ലഭിച്ചത്.

ഒരു എഫ്.എം. റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ രസകരമായ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഫർഹാൻ.

മലയാള സിനിമ ഒരു അണ്ടർവേൾഡ് ആണെങ്കിൽ അതിലെ ഡോൺ, രാജാവ് എന്നിവർ ആരാവും എന്ന ആർ.ജെയുടെ ചോദ്യത്തിന് ഫർഹാന്റെ മറുപടി ലാലേട്ടൻ, മമ്മുക്ക എന്നാണ്. രാജ്ഞിയായി മഞ്ജു വാര്യർ. രാജകുമാരൻ മറ്റാരുമല്ല, പൃഥ്വിരാജ്.

ഫർഹാൻ പറഞ്ഞതിൽ മൂന്നു പേരും മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ ലൂസിഫറിൽ കൈകോർത്തുവെന്നതും യാദൃശ്ചികം.First published: November 5, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading