• HOME
  • »
  • NEWS
  • »
  • film
  • »
  • താരവും ഭാര്യയും തമ്മിലെ വേർപിരിയൽ; ആ വാർത്ത മക്കളെ പറഞ്ഞറിയിച്ചതിങ്ങനെ

താരവും ഭാര്യയും തമ്മിലെ വേർപിരിയൽ; ആ വാർത്ത മക്കളെ പറഞ്ഞറിയിച്ചതിങ്ങനെ

Farhan Akhtar Reveals How His Daughters Reacted to News of Divorce with Adhuna Bhabani | പിരിയുമ്പോൾ ഇവർ രണ്ട് പെണ്മക്കളുടെ മാതാപിതാക്കൾ ആയിരുന്നു

divorce

divorce

  • Last Updated :
  • Share this:
    ദീർഘ നാളത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ബോളിവുഡ് താരം ഫർഹാൻ അക്തറും ഹെയർ സ്റ്റൈലിസ്റ് ആയ അധുനാ ബബാനിയും വേർപിരിയുന്നത് 2016ലാണ്. ഇവർക്ക് 2017ൽ കോടതി വിവാഹ മോചനം അനുവദിച്ചു. എന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുന്ന വാർത്ത പെണ്മക്കളെ അറിയിച്ചതെങ്ങനെ എന്ന് ഒരു അഭിമുഖത്തിൽ ഫർഹാൻ വ്യക്തമാക്കുന്നു. ശാക്യ, അകിര എന്നാണ് ഇവരുടെ മക്കളുടെ പേര്.

    "ഒന്നും അത്ര എളുപ്പമല്ല. നിങ്ങളുടെ കുട്ടി കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം പറയുന്നത് ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയോട് സത്യസന്ധമാകാമെങ്കിൽ, നിങ്ങൾ അവർക്ക് മുൻപിൽ വിഡ്ഢി വേഷം കെട്ടേണ്ടി വരില്ല," ഫർഹാൻ വ്യക്തമാക്കുന്നു.



    "നിങ്ങൾ മനസ്സിലാക്കുന്നതിലും കൂടുതൽ അവർക്ക് ചന്തിക്കാനാവും. മാതാപിതാക്കൾ എന്ത് ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാൻ അവർക്ക് ഒരു പ്രത്യേക ഊർജമുണ്ട്. നിങ്ങൾ അവരോടു നുണ പറയാത്തിടത്തോളം കാലം, അവർക്കിഷ്ടമുള്ളതെല്ലാം അവർക്ക് ചെയ്യാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കാലക്രമേണ, നിങ്ങൾ എന്ത് ചെയ്തെന്നും, എന്തിന് ചെയ്തെന്നും അവർ മനസ്സിലാക്കും. നിങ്ങൾ അവരോടു കാട്ടുന്ന സത്യസന്ധത, അവർ തിരിച്ചു നൽകും," ഫർഹാൻ വ്യക്തമാക്കുന്നു.

    'ദി സ്കൈ ഈസ് പിങ്ക്' ആണ് ഫർഹാന്റെ അടുത്ത ചിത്രം.

    First published: