നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിൽ മുഖം കാണിക്കുന്ന സംവിധായകൻ ഫാസിലിന്റെ ലൂസിഫറിലെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ഫാദർ നെടുമ്പുള്ളി എന്ന പുരോഹിതന്റെ വേഷമാണ് ഫാസിൽ കൈകാര്യം ചെയ്യുന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്റർ പുറത്തിറക്കുന്ന ചിത്രത്തിന്റെ 15-ാമത് പോസ്റ്ററിലാണ് ഫാസിലിന്റെ കഥാപാത്രത്തെ പുറത്തു വിടുന്നത്. ഇസബെല്ല, നോക്കെത്താ ദൂരത്തു കണ്ണുംനട്ട്, വാത്സല്യം എന്നീ ചിത്രങ്ങളിൽ ഫാസിൽ ഇതിനു മുൻപ് മുഖം കാണിച്ചിട്ടുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിലെ നായകൻ മോഹൻലാൽ ആണ്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങിയ ചലച്ചിത്ര സപര്യയാണ് ഫാസിലിന്റേത്. 80കളിലെയും, 90കളിലെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ. ഒപ്പം നിർമ്മാതാവായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗെദറിന് ശേഷം പിന്നീട് ചിത്രങ്ങളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല. 2002ൽ കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു മകൻ ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. ഷാനു എന്ന പേരിലായിരുന്നു ഫഹദ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്. മോഹൻലാൽ നായകനാവുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിൻറെ സിംഹത്തിൽ ഫാസിൽ കുട്ട്യാലി മരയ്ക്കാരുടെ വേഷം ചെയ്യുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.