• HOME
  • »
  • NEWS
  • »
  • film
  • »
  • wccയുടെ ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്

wccയുടെ ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്

  • Share this:
    വിമെൻ ഇൻ സിനിമാ കളക്ടീവ് സമർപ്പിച്ച റിട്ട് ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ ആഴ്ച മലയാള സിനിമയിൽ ആഭ്യന്തര പരാതി സെൽ (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചു WCC സമർപ്പിച്ച ഹർജിയിന്മേലാണു നോട്ടീസ്.

    ലെനയും, നൈലയും, വമിഖയും ഒന്നിക്കുന്നു

    സിനിമ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണം എന്നായിരുന്നു ആവശ്യം. സർക്കാരും അമ്മയുമാണു എതിർ കക്ഷികൾ. ഇതേ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി WCC പ്രതിനിധികൾ മന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. വിശാഖ മാർഗ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സെക്ഷ്വൽ ഹരാസ്മെന്റ് ഫോർ വിമെൻ ഇൻ വർക്ക് പ്ലെയ്‌സസ് എന്ന നിയമ പ്രകാരമുള്ള കമ്മറ്റികൾ സിനിമാ രംഗത്തും വേണമെന്നാണു ആവശ്യം. നടിക്കു നേരെയുള്ള ആക്രമണത്തിനു പിന്നാലെയാണു ആവശ്യം ശക്തമാക്കി വനിതാ സംഘടന മുന്നോട്ടു വന്നത്.

    ബോളിവുഡിൽ മേൽ പറഞ്ഞ കമ്മറ്റി രൂപീകരിക്കാൻ പദ്ധതിയുണ്ട്. തന്റെ ചിത്രങ്ങളിൽ ഇനി മുതൽ ഐ.സി.സിയെന്ന ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നു സംവിധായകൻ ആഷിഖ് അബു അറിയിച്ചിരുന്നു.
    First published: