• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES FEFKA IN A BID TO SETTLE SHANE NIGAM ISSUE BY RESUMING THE STALLED PROJECTS

ഷെയ്ൻ നിഗം ചിത്രങ്ങൾ പൂർത്തിയാക്കാൻ സംവിധായകർക്ക് താൽപ്പര്യം; മധ്യസ്ഥ ശ്രമവുമായി ഫെഫ്ക

FEFKA in a bid to settle Shane Nigam issue by resuming the stalled projects | രണ്ടു സിനിമകളും പൂർത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്ന നിലപാടിലാണ് ഫെഫ്ക

ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ

ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ

  • Share this:
    വെയിൽ, കുർബാനി തുടങ്ങിയ ഷെയ്ൻ നിഗം നായകനായ ചിത്രങ്ങൾ മുടങ്ങിയ സാഹചര്യത്തിൽ മധ്യസ്ഥ ശ്രമവുമായി ഫെഫ്ക. സിനിമ മുന്നോട്ടു പോകണം എന്ന ആഗ്രഹം സംവിധായകക്കുണ്ടായിരിക്കെ, അതിന് വഴിവെക്കാനാണ് ഫെഫ്ക ശ്രമിക്കുന്നത് എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ന്യൂസ് 18 നോട് പറഞ്ഞു.

    "ഈ രണ്ടു സിനിമകളും പൂർത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്ന നിലപാടിലാണ് ഫെഫ്ക. സിനിമ പൂർത്തിയാക്കാനാണ് സംവിധായകരുടെയും താൽപ്പര്യം. ഫെഫ്ക അതിലേക്കിനി എന്ത് നടപടി വേണമെന്ന ചിന്തയിലാണ്," ഉണ്ണികൃഷ്ണൻ പറഞ്ഞു.

    ഒരു ദിവസത്തിനുള്ളിൽ തീരുമാനമറിയിക്കാൻ സംവിധായകരോട് നിർദ്ദേശിച്ചതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അധികം കാലതാമസം വരുത്താതിരിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതായും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
    First published:
    )}