ഇന്റർഫേസ് /വാർത്ത /Film / Sundeep Kishan | കൈകളിൽ തോക്കേന്തി, സിക്സ് പാക്ക് ലുക്കിൽ സുന്‍ദീപ് കിഷൻ; പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' ഫസ്റ്റ് ലുക്ക്

Sundeep Kishan | കൈകളിൽ തോക്കേന്തി, സിക്സ് പാക്ക് ലുക്കിൽ സുന്‍ദീപ് കിഷൻ; പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' ഫസ്റ്റ് ലുക്ക്

സുന്‍ദീപ് കിഷൻ

സുന്‍ദീപ് കിഷൻ

Fiery look of Sundeep Kishan from Michael movie is out | ചിത്രത്തിൽ വിജയ് സേതുപതി, ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു

  • Share this:

സുന്‍ദീപ് കിഷൻ (Sundeep Kishan) നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' (Michael movie) എന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ (first look poster) പുറത്തിറങ്ങി. സുൻദീപിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ 'മൈക്കിൾ' ഒരു ഫാന്റസി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയുടെയും, കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവുവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശിവ ചെറി, പി.ആർ.ഒ. - എ.എസ്.ദിനേശ്, ശബരി.

Also read: Manju Warrier | മഞ്ജു വാര്യർ അജിത്കുമാർ ചിത്രത്തിൽ; സംവിധാനം എച്ച്. വിനോത്

ധനുഷ് നായകനായ ‘അസുരൻ’ (Asuran) എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ (Manju Warrier) വീണ്ടും തമിഴകത്തേക്ക്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം താരം അഭിനയിക്കും. 'AK 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത് കുമാറിനൊപ്പം (Ajithkumar) നായികയായി മഞ്ജു വാര്യർ എത്തുന്നത്. നടി ഉടൻ ടീമിനൊപ്പം ചേരും.

അജിത്ത് സംവിധായകൻ എച്ച്. വിനോദുമായി തുടർച്ചയായി മൂന്നാം തവണയും സഹകരിക്കുന്ന സിനിമ കൂടിയാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടന്നതായി റിപ്പോർട്ടുണ്ട്. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ‘എകെ 61’ ഒരു ഹീസ്റ്റ് ത്രില്ലറാണ്, കൂടാതെ വമ്പൻ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചെന്നൈ മൗണ്ട് റോഡിലെ ഒരു വലിയ സെറ്റും ഹൈദരാബാദ് സ്റ്റുഡിയോയിൽ ഒരു ബാങ്കും 'എകെ 61' ന്റെ നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്. ചിത്രീകരണം വേഗത്തിലാണ് നടക്കുന്നത്.

Summary: Sundeep Kishan looks all fiery and fight-ready in the first look from Michael

First published:

Tags: Michael, Sundeep Kishan