• HOME
  • »
  • NEWS
  • »
  • film
  • »
  • ലിംഗ സമത്വം ഫിലിം ഓഡിഷനിലും ആവാം, ദേ ഇങ്ങനെ

ലിംഗ സമത്വം ഫിലിം ഓഡിഷനിലും ആവാം, ദേ ഇങ്ങനെ

ട്രാൻസ്ജെൻഡേഴ്സിനായി ഒരു ഫിലിം ഓഡിഷൻ

ഓഡിഷനിൽ പങ്കെടുക്കാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സ്

ഓഡിഷനിൽ പങ്കെടുക്കാനെത്തിയ ട്രാൻസ്ജെൻഡേഴ്‌സ്

  • Share this:
    കൊച്ചി: സിനിമാ ചരിത്രത്തിൽ തന്നെ അധികം കേട്ടുകേൾവിയില്ലാത്ത കാര്യത്തിനാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചി നഗരം സാക്ഷ്യം വഹിച്ചത്. ട്രാൻസ്ജൻഡേഴ്‌സിനായി ഒരു പ്രത്യേക ഓഡിഷൻ. സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വൈറൽ 2019 എന്ന മലയാള സിനിമയുടെ മൂന്നാം ഓഡിഷനാണ് ഫെബ്രുവരി 17ന് കൊച്ചി ഐ.എം.എ. ഹാളിൽ വച്ച് നടന്നത്. പ്രതിഭാധരരായ നിരവധി ട്രാൻസ്ജൻഡേഴ്‌സ് പങ്കെടുത്ത ഓഡിഷനിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജണ്ടർ ജഡ്ജും പ്രശസ്ത ഫാഷൻ ഡിസൈനറും നർത്തകിയുമായ റിയ ഇഷയുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

    Also read: 26 ദിവസങ്ങൾ, 26 കഥാപാത്രങ്ങൾ; വരവറിയിച്ച്‌ ലൂസിഫർ

    ഇതിനോടകം ചിത്രത്തിന്റെ മറ്റു രണ്ടു ഓഡിഷനുകൾ അങ്കമാലിയിലും ബാംഗ്ലൂരിലുമായി നടന്നിരുന്നു. ട്രാൻസ്‌ജെൻഡേഴ്‌സിനെ കൂടാതെ ഒട്ടനവധി സ്ത്രീകളും കുട്ടികളും ഓഡിഷനിൽ പങ്കെടുത്തു. നേരത്തെ ചിത്രത്തിലേക്ക് ജനകീയ വോട്ടെടുപ്പിലൂടെ സംവിധായകരെയും തിരകഥാകൃതിനേയും തുരഞ്ഞെടുത്തിരുന്നു , ഇത്തരത്തിൽ തന്നെയായിരിക്കും അഭിനേതാക്കളെയും തിരഞ്ഞെടുക്കുക. ആട് പുലിയാട്ടം , തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകൾ ഒരുക്കിയ നൗഷാദ് ആലത്തൂർ-ഹസീബ് ഹനീഫ് കൂട്ടുകെട്ടാണ് ചിത്രം നിർമിക്കുന്നത്.

    First published: