നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിന് അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

  പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിന് അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

  കോവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്നായിരുന്നു ഫിലിം ചേംബർ നിർദ്ദേശം നൽകിയിരുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ സിനിമകൾക്കെതിരെ നടപടിയുമായി ഫിലിം ചേംബർ. ഈ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് ചേംബറിന്റെ തീരുമാനം.

  കോവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്നായിരുന്നു ഫിലിം ചേംബർ നിർദ്ദേശം നൽകിയിരുന്നത്. ഇത് ലംഘിച്ച് പുതിയ ചിത്രങ്ങളുമായി സംവിധായകർ മുന്നോട്ട് പോകുകയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മഹേഷ് നാരായണനുമടക്കം ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചേംബറിൻ്റെ നടപടി.

  TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]

  സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ടയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകും.

  നിലവിൽ ഭൂരിഭാഗം നിർമ്മാതാക്കളും ഫെഫ്‌കയിലെ അംഗങ്ങളെ മാത്രമാണ് സിനിമയിൽ സഹകരിപ്പിച്ചിരുന്നത്. കാസ്റ്റിംഗിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്കെതിരെ നടപടി എടുക്കാനും ഫിലിം ചേംബർ തീരുമാനിച്ചിട്ടുണ്ട്.
  Published by:meera
  First published:
  )}