നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുമ്മനം തോറ്റാൽ തല മൊട്ടയടിക്കും എന്ന് പറഞ്ഞു; വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

  കുമ്മനം തോറ്റാൽ തല മൊട്ടയടിക്കും എന്ന് പറഞ്ഞു; വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

  Film director Ali Akbar stands true to promise, tonsures his head after Kummanam loses battle in Thiruvananthapuram |

  അലി അക്ബർ

  അലി അക്ബർ

  • Share this:
   സംവിധായകൻ അലി അക്ബറിന്റെ പോസ്റ്റിനു താഴെ കയ്യടികൾക്ക് പഞ്ഞമില്ല. പറഞ്ഞ വാക്ക് പാലിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിക്കും എന്ന് കൊടുത്ത ഉറപ്പാണ് അലി അക്ബർ പാലിച്ചിരുന്നത്. കൂടാതെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആക്കുകയും ചെയ്‌തു. സാധാരണയിലും കവിഞ്ഞ് ഈ പോസ്റ്റിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും, നൂറു കണക്കിന് കമന്റുകളും ഷെയറുകളുമാണ് ഈ പോസ്റ്റിന് ചുവടെ കാണാൻ കഴിയുന്നത്. ഒപ്പം അലി അക്ബർ നൽകുന്ന അടിക്കുറിപ്പ് ഇങ്ങനെ.   "പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു.
   കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം..."

   പൈ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്, ബാംബൂ ബോയ്സ്, സീനിയർ മാൻഡ്രേക് എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് അലി അക്ബർ. ഗാന രചയിതാവും, തിരക്കഥാകൃത്തും കൂടിയാണ്.

   First published:
   )}