മേലേപ്പറമ്പിൽ ആൺവീടും മാന്നാർ മത്തായി സ്പീക്കിങ്ങും ഉൾപ്പെടയുള്ള മലയാള ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലും അര ഡസനോളം ചിത്രങ്ങളിൽ വേഷമിട്ട നടനെന്ന നിലയിലും മാണി സി. കാപ്പൻ മലയാളി സിനിമാ പ്രേക്ഷകർക്ക് പണ്ട് മുതലേ പരിചിതനാണ്.
ഇപ്പോഴിതാ പാലായ്ക്ക് മാണി സി. കാപ്പൻ എം.എൽ.എ. ആയി മാറിയിരിക്കുന്നു. മറ്റൊരു സിനിമാ താരം കൂടി രാഷ്ട്രീയത്തിൽ എത്തുമ്പോൾ സിനിമാ ലോകം ആദരം ഒരുക്കുകയാണ്.
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനാണ് മാണി സി.കാപ്പന് സ്വീകരണം ഒരുക്കുന്നത്. കൊച്ചി ഐ.എം.എ. ഹാളിൽ വൈകുന്നേരം 6.30നാണ് പരിപാടി. അസോസിയേഷൻ അംഗം കൂടിയാണ് മാണി സി. കാപ്പൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Film Producers Association, Mani c kappan, Mani c kappen, Pala