• HOME
  • »
  • NEWS
  • »
  • film
  • »
  • അതിർത്തി സംഘർഷത്തിനിടെ പുൽവാമയും, അഭിന്ദനനും, ബലാകോട്ടും സിനിമയാക്കാൻ നിർമ്മാതാക്കൾ

അതിർത്തി സംഘർഷത്തിനിടെ പുൽവാമയും, അഭിന്ദനനും, ബലാകോട്ടും സിനിമയാക്കാൻ നിർമ്മാതാക്കൾ

അടുത്തിടെ പുറത്തു വന്ന 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നതാവാം നിർമ്മാതാക്കളെ അത്തരം ചിത്രങ്ങളിലേക്ക് അടുപ്പിച്ചത്

ഉറി

ഉറി

  • Share this:
    ഇൻഡോ-പാക് അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ മുംബൈയിലെ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷൻ ഓഫീസിൽ നിർമ്മാതാക്കളുടെ നീണ്ട നിരയായിരുന്നു. പുൽവാമയും, അഭിനന്ദനും, ബലാകോട്ടും ചലച്ചിത്രങ്ങളുടെ പേരായി രജിസ്റ്റർ ചെയ്യാനുള്ള വെപ്രാളത്തിലായിരുന്നു അവർ. ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണവും, അതേത്തുടർന്ന് ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിൽ നിയന്ത്രണ രേഖ മറികടന്നു ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണവും, ശേഷം ഇന്ത്യൻ പൈലറ്റ് പാക് പിടിയിലാവുന്നതും വാർത്തകളിൽ നിറഞ്ഞപ്പോഴാണ് ബോളിവുഡ് നിർമ്മാതാക്കൾ ഭാവിയിൽ സിനിമക്കായി പ്രധാന പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കം നടത്തിയത്.

    മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ ജീവിതകഥ സിനിമയാകുന്നു 'മേജർ'

    അടുത്തിടെ പുറത്തു വന്ന 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നതാവാം നിർമ്മാതാക്കളെ അത്തരം ചിത്രങ്ങളിലേക്ക് അടുപ്പിച്ചത്. 200 കോടി രൂപയ്ക്കു മേൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രമാണിത്. തലക്കെട്ടിനായി മത്സരം കടുത്തപ്പോൾ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പേര് തന്നെ പല തരത്തിൽ ഉപയോഗിക്കാനുള്ള ചർച്ചകളും നിർമ്മാതാക്കൾക്കിടയിൽ നടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ചും ബോളിവുഡിൽ, ജീവിത ചിത്രങ്ങൾക്കും രാജ്യസ്നേഹം പ്രമേയമാക്കിക്കിയ ചിത്രങ്ങൾക്കും പ്രിയമേറി വരികയാണ്.

    First published: