നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡീസൽ ജനറേറ്ററിനെ പുറത്താക്കി 'ആര്യഭട്ട'; സോളാർ ലൈറ്റുകൾ ഉപയോഗിച്ച് ആദ്യമായി ഒരു സിനിമ ചിത്രീകരണം

  ഡീസൽ ജനറേറ്ററിനെ പുറത്താക്കി 'ആര്യഭട്ട'; സോളാർ ലൈറ്റുകൾ ഉപയോഗിച്ച് ആദ്യമായി ഒരു സിനിമ ചിത്രീകരണം

  ഐഎക്സ് മീഡിയ എന്ന സോളാർ പവർ കമ്പനിയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സോളാർ ലൈറ്റുകൾ എന്ന ആശയം സാങ്കേതികമികവോടു കൂടി പ്രാവർത്തികമാക്കിയത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   സിനിമാ ചിത്രീകരണത്തിന് ഏറ്റവും ആവശ്യം വേണ്ട ഒന്നാണ് ലൈറ്റുകൾ. ഷൂട്ടിംഗ് രാത്രിയിലായാലും പകലായാലും ലൈറ്റുകൾ അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഡീസൽ ജനറേറ്ററുകളിൽ പ്രവർത്തിക്കുന്ന ലൈറ്റുകളാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഉപയോഗിച്ചു വരുന്നത്. എന്നാൽ, അതിന് ഒരു മാറ്റം ആരംഭിക്കുകയാണ്.

   ഡീസൽ ജനറേറ്ററിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾക്ക് പകരം സോളാർ ലൈറ്റുകൾ ആദ്യമായി ഉപയോഗിക്കുകയാണ്. നടനും സംവിധായകനുമായ ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതീഷ് ദീപു സംവിധാനം ചെയ്യുന്ന 'ആര്യഭട്ട' എന്ന സിനിമയിലാണ് ആദ്യമായി സോളാർ ലൈറ്റുകൾ ഉപയോഗിക്കുന്നത്.

   You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]

   ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്,

   'ഡീസൽ ജനറേറ്ററിന്റെ അന്തരീക്ഷ മലിനീകരണമില്ലാതെ
   സോളാർ ലൈറ്റുകൾ ആദ്യമായി ചലച്ചിത്ര ഛായാഗ്രഹണത്തിനു ഉപയോഗിച്ചുകൊണ്ട് 'ആര്യഭട്ട ' എന്ന സിനിമ മാതൃകയാവുകയാണ്.പ്രതീഷ് ദീപു സംവിധാനം ചെയ്യുന്ന 'ആര്യഭട്ട' സിനിമയ്ക്കും,ഈ ആശയം എല്ലാ സാങ്കേതിക മികവോടുകൂടിയും പ്രാവർത്തികമാക്കിയ 'IX Media' എന്ന സോളാർ പവർ കമ്പനിക്കും എല്ലാ ആശംസകളും.'   ഐഎക്സ് മീഡിയ എന്ന സോളാർ പവർ കമ്പനിയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സോളാർ ലൈറ്റുകൾ എന്ന ആശയം സാങ്കേതികമികവോടു കൂടി പ്രാവർത്തികമാക്കിയത്.
   Published by:Joys Joy
   First published:
   )}