• HOME
  • »
  • NEWS
  • »
  • film
  • »
  • 'മദ്യപാനവും പുകവലിയും സിനിമയിൽ പാടില്ലെങ്കിൽ ഭീകര ദൃശ്യങ്ങൾ അടങ്ങിയ സർക്കാർ പരസ്യങ്ങൾ നിരോധിക്കണം'

'മദ്യപാനവും പുകവലിയും സിനിമയിൽ പാടില്ലെങ്കിൽ ഭീകര ദൃശ്യങ്ങൾ അടങ്ങിയ സർക്കാർ പരസ്യങ്ങൾ നിരോധിക്കണം'

Filmmaker Deepu Anthikad calls for a ban on grave tobacco ads before banning smoking, alcohol scenes from films | ഭീകരത മുറ്റുന്ന ഇത്തരം ചിത്രങ്ങൾക്ക് പകരം സൗജന്യമായി പരസ്യം നിർമ്മിച്ച് നൽകാം എന്നും ഇദ്ദേഹം പറയുന്നു

ദീപു അന്തിക്കാട്, പുകവലി നിരോധന ചിത്രം

ദീപു അന്തിക്കാട്, പുകവലി നിരോധന ചിത്രം

  • Share this:
    സിനിമയിൽ മദ്യപാന പുകവലി രംഗങ്ങൾ വേണ്ടെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്ന സർക്കാർ പരസ്യങ്ങളെ വിമർശിച്ച് സിനിമ/ പരസ്യ സംവിധായകനായ ദീപു അന്തിക്കാട്. ഭീകരത മുറ്റുന്ന ഇത്തരം ചിത്രങ്ങൾക്ക് പകരം സൗജന്യമായി പരസ്യം നിർമ്മിച്ച് നൽകാം എന്നും ഇദ്ദേഹം പറയുന്നു. സിനിമ തിയേറ്ററുകളിലെ പുകയില/പുകവലി വിരുദ്ധ ചിത്രങ്ങൾ പലതും ഗുരുതര രോഗാവസ്ഥയിലെ വ്യക്തികളുടെ ഫോട്ടോകളും വിഡിയോയുമായാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക് പോസ്റ്റിലാണ് ദീപു അന്തിക്കാടിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ.



    "പുകവലിയും മദ്യപാനവും സിനിമയിൽ കാണിക്കരുത് എന്ന നിയമം നടപ്പാക്കും മുൻപ് പുകവലിയെ പറ്റി ഇപ്പോൾ തീയ്യറ്ററുകളിൽ പ്രദർശിപ്പിയ്ക്കുന്ന ഭീകര ദൃശ്യങ്ങൾ അടങ്ങിയ സർക്കാർ പരസ്യങ്ങൾ നിരോധിക്കണം. ഒരു കാൻസർ രോഗിയുടെ വ്രണങ്ങളും കഷ്ടപ്പാടുകളും എടുത്ത് കാണിയ്ക്കുന്നത് എത്ര നിന്ദ്യവും ക്രൂരവുമാണ്.(അതും extreme close up ൽ). പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാൻ കുറച്ച് കൂടി ഡീസന്റും ഫലപ്രദവുമായ ഒരു പരസ്യം സൗജന്യമായി നിർമ്മിച്ച് നൽകാൻ ഞങ്ങൾ തയ്യാറാണ്."

    ജയറാം ചിത്രം ലക്കി സ്റ്റാറിന്റെ സംവിധായകനാണ് ദീപു അന്തിക്കാട്. ഇമേജസ് ആഡ് ഫിലിംസ് ആൻഡ് അനിമേഷൻസ് എന്ന മുൻനിര പരസ്യ നിർമ്മാണ സ്ഥാപനവും ഇദ്ദേഹത്തിന്റേതാണ്.

    First published: