• HOME
 • »
 • NEWS
 • »
 • film
 • »
 • ​Jean-Luc Godard | ഗോദാർ​ദിന്റേത് വൈദ്യസഹായത്തോടെയുള്ള മരണം; സ്ഥിരീകരിച്ച് അഭിഭാഷകൻ

​Jean-Luc Godard | ഗോദാർ​ദിന്റേത് വൈദ്യസഹായത്തോടെയുള്ള മരണം; സ്ഥിരീകരിച്ച് അഭിഭാഷകൻ

മരിക്കാനായി അദ്ദേഹം ഡോക്ടർമാരോട് ആവശ്യപ്പെട്ടെന്ന് മെഡിക്കൽ റിപ്പോർട്ടിലും പറയുന്നുണ്ട്

ഴാങ് ലുക് ഗൊദാർദ്

ഴാങ് ലുക് ഗൊദാർദ്

 • Last Updated :
 • Share this:
  വിഖ്യാത സംവിധായാകൻ ഴാങ് ലുക് ​ഗൊദാർദിന്റേത് (Jean - Luc Godard) വൈദ്യസഹായത്തോടെയുള്ള മരണമായിരുന്നെന്ന് (assisted dying) സ്ഥിരീകരിച്ച് അഭിഭാഷകൻ. മരിക്കാനായി അദ്ദേഹം ഡോക്ടർമാരോട് ആവശ്യപ്പെട്ടെന്ന് മെഡിക്കൽ റിപ്പോർട്ടിലും പറയുന്നുണ്ട്. വാര്‍ധക്യ സഹജമായ അസുഖം മൂലം ബുദ്ധിമുട്ടു നേരിടുകയായിരുന്നു അദ്ദേഹം.

  വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മരണത്തെ വരിക്കുന്നതിന് സ്വിസ്റ്റസര്‍ലന്‍ഡില്‍ ‍​ഗൊദാർ​ദ് അനുമതി നേടിയിരുന്നതായി അദ്ദേഹത്തിന്റെ നിയമോപദേശകൻ പാട്രിക് ഴാനെററ്റ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിൽ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള മരണം നിയവിധേയമാണ്.

  ഭാര്യയും സ്വിസ് ചലച്ചിത്ര പ്രവർത്തകയുമായ ആനി-മാരി മിവില്ലെയ്‌ക്കൊപ്പം സമാധാനപരമായ കുടുംബജീവിതമായിരുന്നു അ​ദ്ദേഹം നയിച്ചിരുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 1930-ൽ പാരീസിൽ ഫ്രാങ്കോ-സ്വിസ് കുടുംബത്തിൽ ജനിച്ച ഗൊദാർഡ്, പതിറ്റാണ്ടുകളായി സ്വിസ് ഗ്രാമമായ റോളെയിലാണ് താമസിച്ചിരുന്നത്.

  Also read: Jean-Luc Godard | സിനിമയിൽ നവമാർഗം തെളിച്ചയാൾ; ഗൊദാർദിനേക്കുറിച്ച് ഒൻപത് കാര്യങ്ങൾ

  "അദ്ദേ​ഹത്തെ വലിയ രോ​ഗമൊന്നും അലട്ടിയിരുന്നില്ല. പക്ഷേ ക്ഷീണിതനായിരുന്നു. അങ്ങനെ, ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. അത് പുറംലോകം അറിയണമെന്നും അദ്ദേ​ഹം ആ​ഗ്രഹിച്ചു", ​ഗൊദാർദിന്റെ കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞതായി ഫ്രഞ്ച് പത്രമായ ലിബറേഷൻ റിപ്പോർട്ട് ചെയ്തു.

  മരണത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ ​ഗൊദാർദ് മുൻപ് ലിബറേഷനോട് പങ്കുവെച്ചിരുന്നു. താൻ രോ​ഗബാധിതനായി അവശിനിലയിലായാൽ ആ രീതിയിൽ മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വൈദ്യസഹായത്തോടെയുള്ള മരണം തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുക്കും, പക്ഷേ അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  മറ്റൊരാളുടെ സഹായത്താൽ ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനെയാണ് അസിസ്റ്റഡ് സൂയിസൈഡ് എന്ന് പറയുന്നത്. വിദ​ഗ്ദരുടെ സഹായത്തോടെ ഇവർക്ക് മരണം തെരഞ്ഞെടുക്കാം. മാരകമായ അസുഖമുള്ളവർ, രോ​ഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയവർ എന്നീ അവസ്ഥകളിലുള്ള മുതിർന്ന പൗരൻമാർക്ക് അസിസ്റ്റഡ് സൂയിസൈഡ് തെരഞ്ഞെടുക്കാം.

  അസിസ്റ്റഡ് സൂയിസൈഡ് സംബന്ധിച്ച് ദേശീതലത്തിൽ തന്നെ ചർച്ചകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ​ഗൊദാർദിന്റെ മരണത്തിനു മുൻപ് പറഞ്ഞിരുന്നു. അതിൽ ​ഗുരുതര രോ​ഗം ബാധിച്ചവർക്കുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ തേടുന്നതും ഉൾപ്പെടുന്നു. മാരകരോഗം ബാധിച്ചവർക്ക് മരണത്തിന് മുമ്പ് മയക്കത്തിലേക്ക് പോകുന്നതിനുള്ള മരുന്ന് നൽകാൻ ഫ്രാൻസിൽ ഡോക്ടർമാർക്ക് അനുവാദമുണ്ട്. എന്നാൽ വൈദ്യസ​ഹായത്തോടു കൂടിയുള്ള മരണം ഫ്രാൻസിൽ നിയമവിധേയമല്ല. വരും മാസങ്ങളിൽ ആരോഗ്യ പ്രവർത്തകരുമായി ഏകോപിപ്പിച്ച് പൗരന്മാരുടെ ഒരു പാനൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് മാക്രോൺ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത വർഷം മാറ്റങ്ങൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നിയമനിർമാതാക്കളുമായി സമാന്തര ചർച്ചകൾ നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

  ലോക സിനിമയുടെ തന്നെ മാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ സംവിധായകൻ കൂടിയാണ് ഗൊദാർദ്. 91–ാം വയസിലായിരുന്നു മരണം. നടൻ, സിനിമാ നിരൂപകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
  Published by:user_57
  First published: