HOME » NEWS » Film »

ഡി.വി.ഡി. ഇറങ്ങിയ സിനിമകൾ ചലച്ചിത്രമേളയിൽ നിന്നും പുറത്ത്: ഡോ. ബിജു

news18india
Updated: October 24, 2018, 11:19 AM IST
ഡി.വി.ഡി. ഇറങ്ങിയ സിനിമകൾ ചലച്ചിത്രമേളയിൽ നിന്നും പുറത്ത്: ഡോ. ബിജു
biju director
  • Share this:
ഡി.വി.ഡി. ഇറങ്ങിയ സിനിമകൾ ഒരു മേളയിലും തിരഞ്ഞെടുക്കില്ലെന്നു ഡോക്ടർ ബിജു. അന്താരാഷ്ര ചലച്ചിത്രമേളയിലെ നിയമാവലി പുതുക്കുന്ന കമ്മറ്റിയിലെ അംഗമായിരുന്നു ബിജു. ഐ.എഫ്.എഫ്കെ.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചുള്ള ഫേസ്ബുക് പോസ്റ്റിൽ ഉയർന്ന ചോദ്യത്തിനു മറുപടിയായാണു ബിജു ഇതു പറഞ്ഞത്. ഡിവിഡി ഇറങ്ങിയ സിനിമകൾ മേളകളിൽ തെരഞ്ഞെടുക്കാറുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമിങ്ങനെ.

ആളൊരുക്കം എവിടെ? ഉത്തരം പറയൂ ചലച്ചിത്ര അക്കാദമീ

"ഡി വി ഡി ഇറങ്ങിയ സിനിമകൾ ഒരു മേളയിലും തിരഞ്ഞെടുക്കുക ഇല്ല..ആ സ്ഥലത്ത്/രാജ്യത്ത് റിലീസ് ചെയ്യപ്പെട്ട സിനിമകൾ ഒരിക്കലും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തുക ഇല്ല ലോകത്ത് ഒരു മേളയിലും. അത്തരം സിനിമകൾ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് ആ സിനിമകൾക്ക് പോലും യാതൊരു പ്രയോജനവും ഉണ്ടാകില്ല. കാരണം ലോകത്തെ ഒരു മേളകളിലേക്കും റിലീസ് ചെയ്ത ,ഡി വി ഡി യും ഓണലൈനും കാണാവുന്ന ചിത്രങ്ങൾ എടുക്കില്ല. പുതിയ ചിത്രങ്ങൾ ആണ് വേണ്ടത്. നിയമാവലി പരിഷ്കരണ കമ്മിറ്റിയിൽ ഈ കാര്യം ലോകത്തെ എല്ലാ മേളകളുടെയും നിയമാവലി വരെ ചൂണ്ടിക്കാട്ടി ഉന്നയിച്ചതാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന മലയാളം, ഇന്ത്യൻ സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം എന്ന നിബന്ധന ഉൾപ്പെടുത്തണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമകൾക്ക് ആ നിബന്ധന അംഗീകരിച്ചു. മലയാള സിനിമകൾക്ക് അടുത്ത വർഷം മുതൽ ഈ നിബന്ധന നടപ്പിലാക്കാം എന്നാണ് അക്കാദമി നിലപാട് എടുത്തത്. മത്സര വിഭാഗത്തിൽ റിലീസ് ചെയ്ത സിനിമകൾ ഉൾപ്പെടുത്തുമ്പോൾ രണ്ട് പ്രശ്നങ്ങൾ ആണ് ഉള്ളത്. ലോകത്തെ മറ്റൊരു പ്രധാന മേളകളിലേക്കും റിലീസ് ചെയ്യപ്പെട്ട, ഓണ്ലൈൻ ഇറങ്ങിയ സിനിമകൾ തിരഞ്ഞെടുക്കുക ഇല്ല എന്നത് കൊണ്ട് തന്നെ ആ സിനിമകൾക്കു ഇവിടെ പ്രാദേശിക പരസ്യം കിട്ടും എന്നതൊഴിച്ചാൽ മറ്റൊരു പ്രയോജനവും ഇല്ല. രണ്ടാമത്തെ കാര്യം, ഇവിടെ തിരണത്തെടുക്കപ്പെട്ട മറ്റ് സിനിമകളിൽ റിലീസ് ചെയ്യപ്പെടാത്ത സിനിമകൾക്ക് മത്സര വിഭാഗത്തിൽ ഇടം കിട്ടിയിരുന്നെങ്കിൽ അവയ്ക്ക് നിരവധി സാധ്യതകൾ ലഭിക്കുമായിരുന്നത് ഇല്ലാതായി. ലോകത്തെ ഫെസ്റ്റിവലുകളുടെ രീതികളെപ്പറ്റിയും ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റിയും കാഴ്ച്ചപ്പാട് ഇല്ലാത്തതിന്റെ പ്രശ്നം ആണിത്.അടുത്ത വർഷം മുതൽ എങ്കിലും ഈ രീതി മാറും എന്ന് പ്രതീക്ഷിക്കാം."

എന്നാൽ ആളൊരുക്കം ഒഴിവാക്കപ്പെട്ടതെന്തെന്ന ചോദ്യത്തിനു അതു തന്റെ ചുമതലയിൽപ്പെടില്ലെന്ന മറുപടിയാണു ഡോക്ടർ കൊടുക്കുന്നത്. "ഞാൻ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ അംഗമായിരുന്നില്ല" എന്നാണു ഡോ. ബിജുവിന്റെ കമന്റ്.
First published: October 24, 2018, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories