ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് 10 വർഷം; അവസാന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി 'ഫൈനൽസ്' ടീം

ശ്രീനിവാസ് ആലപിച്ച ഗാനത്തിന് കൈലാസ് മേനോനാണ് ഈണം പകർന്നിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: February 10, 2020, 9:41 PM IST
ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് 10 വർഷം; അവസാന ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി 'ഫൈനൽസ്' ടീം
gireesh puthancherry
  • Share this:
മലയാള സംഗീതലോകത്തെ സൂര്യകിരീടം വീണുടഞ്ഞിട്ട് പത്ത് വര്‍ഷങ്ങള്‍. മലയാളികൾക്ക് അന്നും ഇന്നും ഓർമ്മയില്‍ നിൽക്കുന്ന ഒരു പിടി നല്ലഗാനങ്ങള്‍ സമ്മാനിച്ചാണ് ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞത്.

പുത്തഞ്ചേരി വിടപറഞ്ഞിട്ട് പത്ത് വർഷം ആകുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും പുതുമയോടെ തന്നെ മലയാളികൾ നെഞ്ചിലേറ്റുന്നു. പ്രണയവും വിരഹവും ജീവിതവും പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങി. പത്താം വർഷത്തിൽ അദ്ദേഹത്തിന്റെ അവസാന പാട്ടുകളിൽ ഒന്നായ ഫൈനൽസ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ശ്രീനിവാസ് ആലപിച്ച ഗാനത്തിന് കൈലാസ് മേനോനാണ് ഈണം പകർന്നിരിക്കുന്നത്.

First published: February 10, 2020, 9:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading