നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Prakashan Parakkatte | പോത്തേട്ടനും ഫാമിലിയും; 'പ്രകാശൻ പറക്കട്ടെ' പോസ്റ്റർ പുറത്തിറങ്ങി

    Prakashan Parakkatte | പോത്തേട്ടനും ഫാമിലിയും; 'പ്രകാശൻ പറക്കട്ടെ' പോസ്റ്റർ പുറത്തിറങ്ങി

    Find the details of Prakashan Parakkatte movie poster | ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്

    പ്രകാശൻ പറക്കട്ടെ

    പ്രകാശൻ പറക്കട്ടെ

    • Share this:
      ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ റിലീസായി.

      പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പെെ, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

      ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.

      മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി.എസ്., സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി. ജേിസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷറഫുദ്ദീന്‍, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍, സൗണ്ട്- സിങ്ക് സിനിമ, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ ടി.എസ്., ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂർ, വാർത്ത പ്രചരണം- എ.എസ്. ദിനേശ്.

      Summary: Prakashan Parakkatte, a new movie from new comer Shahad has released its official poster. The poster features Dileesh Pothan, Nisha Sarang and Mathew Thomas along with a child artiste. The film is scripted by Dhyan Sreenivasan

      Also read: കെ.വി. തോമസ് സിനിമയിൽ മന്ത്രിയായി വേഷമിടുന്നു

      മുൻ കോൺഗ്രസ് എം.പി. കെ.വി. തോമസ് ഇനി സിനിമയിൽ. ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ൽ പരം രൂപമാറ്റങ്ങൾ ചെയ്തതിന് ഗിന്നസ്, യു ആർ എഫ് വേൾഡ് റെക്കോർഡുകൾ, 42-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയ റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ 'ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി' ആർ.എസ്.വി. എന്റർടൈൻമെന്റിന്റെ ബാനറിൽ സജീർ നിർമ്മിക്കുന്നു. പ്രൊഫസർ കെ. വി. തോമസ് കലാസാംസ്കാരിക മന്ത്രിയായി വേഷമിടും. കഥാപാത്രത്തിനായി ഡബ് ചെയ്യാൻ കെ.വി. തോമസ് സ്റ്റുഡിയോയിലെത്തി.

      ഇരിങ്ങാലക്കുട, തൃശൂർ, വാടാനപ്പള്ളി, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും വേഷമിടുന്നു.
      Published by:user_57
      First published:
      )}