Leena Manimekalai | കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ ചിത്രം; ലീന മണിമേഖലയ്ക്കെതിരെ രണ്ട് FIR
Leena Manimekalai | കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ ചിത്രം; ലീന മണിമേഖലയ്ക്കെതിരെ രണ്ട് FIR
ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് വിവാദ പോസ്റ്റർ ചിത്രത്തിലുള്ളത്
ലീന മണിമേഖല, വിവാദമായ പോസ്റ്റർ
Last Updated :
Share this:
വരാനിരിക്കുന്ന ചിത്രമായ ‘കാളി’യുടെ പോസ്റ്റർ (controversial poster of goddess Kaali) വിവാദത്തെത്തുടർന്ന് സംവിധായിക ലീന മണിമേഖലക്കെതിരെ (Leena Manimekalai) രണ്ട് സംസ്ഥാനങ്ങളിൽ FIR. ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് വിവാദ പോസ്റ്റർ ചിത്രത്തിലുള്ളത്. ഇതേചിത്രത്തിൽ LGBTQ കമ്മ്യൂണിറ്റിയുടെ പതാക പശ്ചാത്തലത്തിൽ കാണുന്നു.
സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടതിന് പിന്നാലെ ഡൽഹിയിലും ഉത്തർപ്രദേശിലും സംവിധായിക ലീനയ്ക്കെതിരെ FIR രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, മനഃപൂർവമുള്ള മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലീന മണിമേഖലയ്ക്കെതിരെ IPC 153A, IPC 295A എന്നിവ പ്രകാരം കേസെടുത്തു.
തമിഴ്നാട്ടിലെ മധുര സ്വദേശിനിയായ, ടൊറന്റോയിൽ താമസമാക്കിയ ലീന, ടൊറന്റോ ആഗാ ഖാൻ മ്യൂസിയത്തിലെ 'റിഥംസ് ഓഫ് കാനഡ'യുടെ ഭാഗമായാണ് പോസ്റ്റർ അനാച്ഛാദനം ചെയ്തത്. പോസ്റ്റർ ഇറങ്ങിയ ഉടൻ തന്നെ പ്രകോപിതരായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിത്രത്തിന്റെ നിർമ്മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
— Leena Manimekalai (@LeenaManimekali) July 2, 2022
ഇതേക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ലീല മണിമേഖല തമിഴിൽ ഒരു പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു, "ഒരു വൈകുന്നേരം കാളി ടൊറന്റോയിലെ തെരുവുകളിൽ പ്രത്യക്ഷപ്പെടുകയും ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. നിങ്ങൾ ഈ ചിത്രം കണ്ടാൽ 'ലീന മണിമേഖലയെ അറസ്റ്റ് ചെയ്യൂ' എന്ന ഹാഷ്ടാഗ് ഇടരുത്, 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് ഇടുക," എന്നായിരുന്നു വാചകം.
ஒரு மாலைப்பொழுது, டோரோண்டோ மாநகரத்தில காளி தோன்றி வீதிகளில் உலா வரும்போது நடக்கிற சம்பவங்கள் தான் படம். படத்தைப்பார்த்தா “arrest leena manimekalai” hashtag போடாம “love you leena manimekalai” hashtag போடுவாங்க.✊🏽 https://t.co/W6GNp3TG6m
— Leena Manimekalai (@LeenaManimekali) July 4, 2022
പ്രകോപനപരമായ എല്ലാ ഉള്ളടക്കവും പിൻവലിക്കണമെന്ന് നേരത്തെ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഒരു പ്രസ്താവനയിലൂടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. ടൊറന്റോയിലെ ആഗാ ഖാൻ മ്യൂസിയത്തിൽ 'അണ്ടർ ദ ടെന്റ്' പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഹിന്ദു ദൈവങ്ങളെ അനാദരവോടെ ചിത്രീകരിച്ചതായി കാനഡയിലെ ഹിന്ദു സമൂഹത്തിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ടൊറന്റോയിലെ കോൺസുലേറ്റ് ജനറൽ ഇക്കാര്യം സംഘാടകരെ അറിയിക്കുകയായിരുന്നു.
Summary: Two FIRs lodged against director Leena Manimekalai for portraying goddess Kaali in a way that hurt religious sentiments
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.