• HOME
  • »
  • NEWS
  • »
  • film
  • »
  • Pombalai Orumai | വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന 'പൊമ്പളൈ ഒരുമൈ'; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Pombalai Orumai | വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന 'പൊമ്പളൈ ഒരുമൈ'; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘബ്, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ

  • Share this:
    ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന്‍ മേഘബ്, ശില്‍പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന 'പൊമ്പളൈ ഒരുമൈ' (Pombalai Orumai) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര താരം മഞ്ജു വാര്യർ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന 'പൊമ്പളൈ ഒരുമൈ'യുടെ
    കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ. എന്നിവർ ചേർന്ന് എഴുതുന്നു. സഹ നിര്‍മ്മാണം- ജയന്‍ ഗോപി ചൈന, റാഫി ആന്റണി.

    ഛായാഗ്രഹണം- സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം- റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം- വിപിന്‍ ആറ്റ്‌ലി, ചിത്രസംയോജനം- ഗോപകുമാര്‍ നമ്പ്യാര്‍, സഹഛായാഗ്രഹണം- അഹമ്മദ് സാഹിദ്, നജ്മല്‍ കെ.എ., കലാസംവിധാനം- മുകുന്ദന്‍ മാമ്പ്ര, മുഖ്യ സഹസംവിധാനം- ജിനി കെ., സഹസംവിധാനം- ശില്‍പ അനില്‍, സംവിധാന സഹായികള്‍- ജഗദീഷ് ശങ്കരന്‍, ട്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം- ശിവന്‍ മേഘ, ശബ്ദ രൂപകല്‍പ്പന- വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം- ദീപു ഷൈന്‍, സ്റ്റുഡിയോ-വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല- ആര്‍ട്ടോകാര്‍പസ്, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

    Also read: രസകരമായ ഒരു ഹിന്ദു - ക്രിസ്ത്യൻ വിവാഹ കഥയുമായി നസ്രിയയുടെ 'അന്റെ സുന്ദരനികി’ മലയാളം ട്രെയ്‌ലർ

    നാനി (Nani) നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് (Nazriya Nazim Fahadh) ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡിലെ അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയുടേതായിരുന്നു ആദ്യ പോസ്റ്റർ. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്.

    ചിത്രത്തിന്റെ ട്രെയ്‌ലറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
    Published by:user_57
    First published: