വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി. കെ. ബെെജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന് നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്-അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: അയ്യപ്പൻ നായർ ഭീംല നായക്; അയ്യപ്പനും കോശിയും തെലുങ്ക് റീമേക് വീഡിയോ പുറത്തിറങ്ങിപവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് മേക്കിങ് വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടു. അടുത്ത വർഷം സംക്രാന്തിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.
പവന്റെ കഥാപാത്രത്തിന് ഭീംല നായക് എന്നാണ് പേര് നൽകിയിരിക്കുന്നത്, അതേസമയം ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ ചലച്ചിത്ര പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിന്റെ രണ്ടാം തരംഗം കാരണം നിർത്തിവച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യും, ഹിറ്റ് ചലച്ചിത്ര നിർമ്മാതാവ് ത്രിവിക്രം ഡയലോഗുകൾ രചിച്ചിരിക്കുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മലയാളത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'അയ്യപ്പനും കോശിയും'.
പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ അനാർക്കലി എന്ന സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം മലയാളത്തിൽ നിർമ്മിച്ചത്.
ഗൗരിനന്ദ, അന്ന രാജൻ, സിദ്ദിഖ്, അനു മോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
38 വയസ്സുകാരനായ കട്ടപ്പനക്കാരൻ റിട്ടയേർഡ് പട്ടാളക്കാരൻ കോശി കുര്യനായി പൃഥ്വിരാജും, റിട്ടയർ ചെയ്യാൻ രണ്ടു വർഷം ബാക്കിയുള്ള , അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരായി ബിജു മേനോനും നിറഞ്ഞാടിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.