സൈജു കുറുപ്പ് (Saiju Kurup), സുധി കോപ്പ (Sudhi Koppa), വിജയ് ബാബു (Vijay Babu), ശബരീഷ് വർമ്മ (Shabareesh Varma), ബിനു പപ്പു (Binu Pappu), പ്രിയങ്ക നായർ (Priyanka Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'അന്താക്ഷരി' (Anthakshari) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി' സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ നിര്‍മ്മിക്കുന്നു. ബബ്ലു അജു ഛായാഗ്രാഹണം നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍- അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം- അംകിത് മേനോന്, എഡിറ്റര്‍- ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ശ്യാം ലാല്‍, ആര്‍ട്ട്- സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്- സുധീർ സുരേന്ദ്രന്, സ്റ്റിൽസ്- ഫിറോഷ് കെ. ജയേഷ്, ഡിസൈന്‍-അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍- നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടർ- റെജിവന്‍ എ., റെനിറ്റ് രാജ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സെക്കന്റ് യൂണിറ്റ് ക്യാമറ- നീരജ് രവി,
സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ്. മണി, ഓഡിയോഗ്രാഫി- വിഷ്ണു സുജാതന്‍, ആക്ഷന്‍- വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ്- സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഹരി ആനന്ദ്, വി.എഫ്.എക്സ്.- പ്രോമിസ്. പി.ആർ.ഒ. -ശബരി.
'അന്താക്ഷരി' സോണി ലിവ് സ്ട്രീമിംഗിലൂടെ ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും.
Also read: കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ; 'പട' റിലീസ് തിയതി പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബൻ (Kunchacko Boban), വിനായകൻ (Vinayakan), ജോജു ജോർജ് (Joju George), ദിലീഷ് പോത്തൻ (Dileesh Pothan) എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'പട' 2022 ഫെബ്രുവരി മാസത്തിൽ റിലീസ് ചെയ്യും.
1996-ൽ അയ്യങ്കാളി പടയിലെ നാല് അംഗങ്ങൾ അന്നത്തെ പാലക്കാട് ജില്ലാ കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂർ അദ്ദേഹത്തിന്റെ ചേംബറിൽ ബന്ദിയാക്കിയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ൽ കേരള നിയമസഭ പാസാക്കിയ ഗോത്രവർഗ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്.
ചിത്രത്തിന്റെ ടീസറിൽ നിന്ന് പ്രകാശ് രാജാണ് റെഡ്ഡിയെ അവതരിപ്പിക്കുന്നത് എന്നാണു പ്രതീക്ഷ. അവരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്ന് വാഗ്ദാനം നൽകിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.
Summary: First look of Anthakshari movie presented by Jeethu Joseph is outഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.