നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Puneeth Rajkumar | പുനീത് രാജ്കുമാറിന്റെ സ്മരണയിൽ 'ബനാറസ്' സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

  Puneeth Rajkumar | പുനീത് രാജ്കുമാറിന്റെ സ്മരണയിൽ 'ബനാറസ്' സിനിമയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസായി

  അന്തരിച്ച നടൻ പുനീത് രാജ്കുമാര്‍ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും ആയിരുന്നു ഈ ചിത്രത്തിന്റേത്

  ബനാറസ്

  ബനാറസ്

  • Share this:
   പാന്‍ ഇന്ത്യ സിനിമയായ ബനാറസിന്റെ (Banaras) ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാർ (Puneeth Rajkumar) അന്ത്യവിശ്രമം കൊള്ളുന്ന കന്തീരവ സ്റ്റുഡിയോ വളപ്പിൽ വെച്ച് റിലീസ് ചെയ്തു. നടൻ രാജ്കുമാര്‍, പാര്‍വതമ്മ രാജ്കുമാര്‍, അംബരീഷ്, പുനീത് രാജ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഭിമാന്‍ സ്റ്റുഡിയോയില്‍ നടൻ വിഷ്ണുവര്‍ദ്ധന് ചിത്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

   സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോണല്‍ മൊണ്ടീറോയ്‌ക്കൊപ്പം നായകനായി സായിദ് ഖാൻ അഭിനയിക്കുന്നു. നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച മോഷന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കുമാണ് പുറത്തിറക്കിയത്.

   'ബനാറസിന്റെ' ഫസ്റ്റ് മോഷന്‍ പിക്ചര്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും അന്തരിച്ച നടൻ പുനീത് രാജ്കുമാര്‍ പുറത്തുവിടേണ്ടതായിരുന്നു. ആയതിനാൽ ബനാറസ് ടീമിന് ഒരേ സമയം സന്തോഷവും സങ്കടവും ഇടകലർന്ന നിമിഷമായിരുന്നു ഇത്.

   ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സംവിധായകന്‍ ജയതീര്‍ത്ഥ, നായകന്മാരായ സായിദ് ഖാന്‍, സോണാല്‍ മൊണ്ടീറോ, ഹാസ്യനടന്‍ സുജയ് ശാസ്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

   മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും 'ബനാറസ്' സിനിമയുടെ മുഴുവൻ സമ്പന്നതയും ദൃശ്യതീവ്രതയും പ്രകടമാക്കുന്നുണ്ട്. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് 'ബനാറസ്'. വാർത്താ പ്രചരണം- എ.എസ്. ദിനേശ്, ശബരി.   Also read: Hridayam Teaser | 'എനി സ്‌പെഷ്യല്‍ സംവണ്‍'; ഹൃദയം കീഴടക്കി പ്രണവ്; ടീസര്‍ പുറത്ത്‌

   പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രം, 'ഹൃദയ'ത്തിന്റെ പുതിയ ടീസര്‍ (Hridayam Teaser) പുറത്തിറങ്ങി. ടീസറില്‍ പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്.

   മോഹന്‍ലാല്‍ (Mohanlal) ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ ലോഞ്ച് ചെയ്തത്. 1:26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

   മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് നിര്‍മ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം.

   നേരത്തെ പുറത്തിറങ്ങിയ ദര്‍ശന എന്ന ഗാനം വൈറലായിരുന്നു. തിങ്ക് മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ടീസറിന്റെ പ്രീമിയര്‍ ഒരേസമയം 13,000 പേരിലേറെ പേര്‍ കണ്ടിരുന്നു.

   ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
   Published by:user_57
   First published:
   )}