• HOME
  • »
  • NEWS
  • »
  • film
  • »
  • Dhyan Sreenivasan in Bullet Diaries | ബൈക്കിൽ ചീറിപ്പാഞ്ഞ് ധ്യാൻ ശ്രീനിവാസൻ; 'ബുള്ളറ്റ് ഡയറീസ്' ഫസ്റ്റ് ലുക്ക്

Dhyan Sreenivasan in Bullet Diaries | ബൈക്കിൽ ചീറിപ്പാഞ്ഞ് ധ്യാൻ ശ്രീനിവാസൻ; 'ബുള്ളറ്റ് ഡയറീസ്' ഫസ്റ്റ് ലുക്ക്

  • Share this:
ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്.

ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

രൺജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഫീര്‍ കാരന്തൂര്‍, പ്രൊജക്ട് ഡിസൈന്‍- അനില്‍ അങ്കമാലി, പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ്. ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോ ടൂത്.

Also read: Kumari Movie| ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'കുമാരി' 28ന് തിയേറ്ററുകളില്‍

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന 'കുമാരി' ഒക്ടോബർ 28ന്
മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കുന്നു.

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'.

'രണം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് നിര്‍മ്മല്‍ സഹദേവ്, 'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.
Published by:Meera Manu
First published: