കാര്‍ത്തിക് രാമകൃഷ്ണന്‍, ഡയാനാ ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' (Merry Christmas) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ, റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ഹരി ഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ജെയിംസ് ഏലിയ, മാല പാര്‍വതി, ജയരാജ് വാര്യര്‍, രാജ് കലേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.
എഡിറ്റർ- മിഥുൻ ജ്യോതി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ ഡിസൈന്‍- അരുണ്‍ മോഹന്‍, മേക്കപ്പ്- ദേവദാസ് ചമ്രവട്ടം, കോസ്റ്റ്യൂം- ശൈത്യ കെ., ശ്രീകാന്ത്, സ്റ്റിൽസ്- റാഗൂട്ടീസ്, ഡിസൈൻ- ശരത് വി.ജെ., ഒറിജിനല്‍ സ്‌കോര്‍- സഞജയ് പ്രസന്ന, സൗണ്ട് ഡിസൈൻ - കരുണ്‍ പ്രസാദ്, ഒ.എസ്.ടി.- സഞജയ് പ്രസന്ന, മിഥുന്‍ ജ്യോതി, ഗാനരചന-അമല്‍ നൗഷാദ്, ഡോക്ടർ ദേവിക പി., അബ്‌സാര്‍ ടൈറ്റസ്, അസോസിയേറ്റ് ഡയറക്ടർ- അബ്‌സാര്‍ ടൈറ്റസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: 'ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ, പുഷ്പയിലെ പ്രകടനം അദ്ഭുതപ്പെടുത്തി': അല്ലു അർജുൻ
കൊച്ചി: മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് (Fahadh Faasil) നടന്‍ അല്ലു അര്‍ജുന്‍ (Allu Arjun). പുഷ്പയിലെ (Pushpa) ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു. പുതിയ സിനിമയായ പുഷ്പയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം. എത്ര കോടി കളക്ഷന്‍ നേടുകയെന്നതല്ല ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലുമുള്ളവര്‍ തന്റെ സിനിമ കാണുകയെന്നതാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. വില്ലന്‍ വേഷത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയത്തെ പ്രശംസിയ്ക്കുകയാണ് താരം. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.
250 കോടി രൂപ റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയിരുന്നു. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടിയെന്നതല്ല പ്രധാനം. സിനിമ എത്രത്തോളം ആളുകള്‍ കാണുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളത്തിലടക്കം ചിത്രം ഷൂട്ട് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു.
Summary: First look poster of Malayalam movie Merry Christmas released
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.